Book Name in English : Jeevitham Mattan Oru Pusthakam
ജീവിത ശീലങ്ങളെ ക്രമപ്പെടുത്താന്‍ ചില രസകരമായ നിര്‍ദ്ദേശങ്ങള്‍ ചിന്തയുടെ മേമ്പൊടി നല്കി അവതരിപ്പിക്കുകയാണ്, ജീവിതം മാറ്റാന്‍ ഒരു പുസ്തകം എന്ന ഈ ഗ്രന്ഥത്തില്‍ ശ്രീ. സുരേന്ദ്രന്‍ ചുനക്കര. ചിന്തയിലൂടെയാണ് ഒരാളുടെ ജീവിതം നിര്‍ണ്ണയിക്കപ്പെടുന്നത് എന്ന തത്ത്വമാണ് ഗ്രന്ഥകാരന്‍ മുന്നോട്ടു വയ്ക്കുന്നത്. ചിന്ത പ്രവൃത്തിയിലേക്കു നയിക്കുന്നു. പ്രവൃത്തികള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് ശീലമായി മാറുന്നു. ശീലം മുമ്പോട്ടു പോവുമ്പോള്‍ സ്വഭാവമായി പരിണമിക്കുന്നു. ഒരു വ്യക്തിയുടെ സ്വഭാവം അയാളുടെ ജീവിതഗതി നിശ്ചയിക്കുന്ന ശീലങ്ങളുടെ ആകത്തുകയാണ്. ജീവിതശീലങ്ങള്‍ ഒരാള്‍ക്കു മാറ്റിയെടുക്കാന്‍ കഴിയും. അങ്ങനെ ശീലങ്ങള്‍ മാറ്റിയെടുക്കാനും അതുവഴി ജീവിതം തന്നെ മാറ്റാനും പര്യാപ്തമായ ചില കാര്യങ്ങളാണ് സുരേന്ദ്രന്‍ ചുനക്കര ഈ പുസ്തകത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നത്. രസകരമായ വായനയ്ക്കും തുടര്‍ ചിന്തയ്ക്കും ഈ പുസ്തകം പ്രയോജനകരമാവും.Write a review on this book!. Write Your Review about ജീവിതം മാറ്റാന്‍ ഒരു പുസ്തകം Other InformationThis book has been viewed by users 2990 times