Book Name in English : Jeevithathinte Bandwidthil Oru Kakka
ജീവിതത്തിന്റെ കണക്കുപുസ്തകം മലര്‍ക്കെ നിവര്‍ത്തുമ്പോള്‍, അതില്‍ ഓരോ മനുഷ്യനും ഹരിക്കാനും ഗുണിക്കാനും എന്തുണ്ട് എന്ന അന്വേഷണത്തില്‍ നിന്നുമാണ് മനോരാജിന്റെ കഥകള്‍ ജന്മമെടുക്കുന്നത്. ജീവിതത്തിന്റെ അഴിമുഖത്ത് നില്‍ക്കുന്ന ഒരുകൂട്ടം മനുഷ്യരാണ് ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. അവരുടെ നിലവിളികളും നിസ്സഹായതകളുമാണ് കഥകളായി പരിണമിക്കുന്നത്. ജീവിതത്തില്‍നിന്നും ചുട്ടെടുത്ത പതിനഞ്ച് കഥകളുടെ സമാഹാരം.
”ഭീകരമാംവിധം നൃശംസതകള്‍ മാത്രം നിറയുന്ന ലോകത്ത് മനുഷ്യന്റെ നന്മയും സ്‌നേഹവും കാരുണ്യവും പേര്‍ത്തും പേര്‍ത്തും ആവിഷ്‌കരിച്ചുകൊണ്ട് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് മനോരാജിന്റെ രചനാതന്ത്രം” --കെ.പി. രാമനുണ്ണിWrite a review on this book!. Write Your Review about ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക Other InformationThis book has been viewed by users 1209 times