Book Name in English : Njan Vaalayar Amma Peru Bhagyavathi
കുറച്ച് കാലങ്ങളായി വാളയാർ അമ്മയും അവരുടെ പ്രായപൂർത്തിയെത്താത്ത, ക്രൂരപീഢനത്താൽ മരണപ്പെട്ട രണ്ട് പെൺമക്കളും നീറിപ്പുകയുന്ന നെരിപ്പോടായി നമ്മോടൊപ്പമുണ്ട്. പൈശാചികരായ ചില നരാധമന്മാരാൽ സ്വന്തം മക്കളെ നഷ്ടപ്പെട്ട ആ അമ്മക്ക് സാന്ത്വനവും ഒപ്പം വേദനകളും നാം നൽകി. നിരക്ഷരയായ ആ അമ്മ തളരാതെ സ്വന്തം മക്കൾക്ക് നീതി കിട്ടാനായി പോരാടിക്കൊണ്ടിരിക്കുകയാണ്.
വാളയാർ അമ്മ സ്വന്തം അനുഭവ കഥ പറയുകയാണ്. പട്ടിണിയുടെ, ചൂഷണത്തിന്റെ, നീതിയുടെ, നീതി നിഷേധത്തിന്റെയെല്ലാം പൊള്ളുന്ന, ഉള്ളുലയ്ക്കുന്ന അനുഭവങ്ങൾ.
യുവ എഴുത്തുകാരി വിനീത അനിൽ ആണ് അനുഭവ കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു ജീവിതാനുഭവം എന്നതിലുപരി ഒരുപാട് തിരിച്ചറിവുകൾ കൂടി നൽകുന്നു ഈ പുസ്തകം.Write a review on this book!. Write Your Review about ഞാന്‍ വാളയാര്‍ അമ്മ പേര് ഭാഗ്യവതി Other InformationThis book has been viewed by users 1049 times