Book Name in English : Tolstoyude Kadha
വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ജീവചരിത്രകാരനുമായ കെ. സുരേന്ദ്രന്‍ രചിച്ച കൃതി. ഫിക്ഷന്റെ അഭൗമസുന്ദരമായ ഭാഷയില്‍ രചിച്ച, ഇന്ത്യന്‍ ഭാഷകളിലെത്തന്നെ ഏറ്റവും മികച്ച ടോള്‍സ്റ്റോയ് ജീവചരിത്രം.
ടോള്‍സ്റ്റോയ് ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും ഇതിഹാസതുല്യമായ കൃതി അദ്ദേഹത്തിന്റെ ജീവിതമായിരുന്നു. കയറ്റിറക്കങ്ങളുടെയും അന്തസ്സംഘര്‍ഷങ്ങളുടെയും ധര്‍മ്മസമരങ്ങളുടെയും രാഷ്ട്രീയനാടകങ്ങളുടെയും ഇടയില്‍ ജീവിച്ച ഒരാള്‍… വ്യക്തിജീവിതത്തിലെ ഇരുണ്ട മുഹൂര്‍ത്തങ്ങളുടെ പേരില്‍ നിത്യവും ക്രൂശിതനായ ഒരാള്‍… ധര്‍മ്മത്തില്‍ മഹാത്മാഗാന്ധിക്കും വഴികാട്ടിയായ ഒരാള്‍… അങ്ങനെ ആ ‘കൃതി’യുടെ സംഭവബഹുലമായ ‘അദ്ധ്യായ’ങ്ങള്‍ അനവധിയാണ്. അതിന്റെയെല്ലാം സത്തയെ ചോരാതെ അവതരിപ്പിക്കുകയാണ് ഈ ജീവിതാഖ്യാനം.
മലയാള ജീവചരിത്രരചനാശാഖയിലെ ക്ലാസിക് പുസ്തകംWrite a review on this book!. Write Your Review about ടോൾസ്‌റ്റോയിയുടെ കഥ Other InformationThis book has been viewed by users 8 times