Image of Book ഡെത്ത് കോർണർ
  • Thumbnail image of Book ഡെത്ത് കോർണർ
  • back image of ഡെത്ത് കോർണർ

ഡെത്ത് കോർണർ

ISBN : 9788196067205
Language :Malayalam
Edition : 2023
Page(s) : 126
Condition : New
2 out of 5 rating, based on 3 review(s)

Book Name in English : Death Corner

വെടി ശബ്ദം കേട്ട് ഓടിയെത്തിയ പുഷ്പരാജും മെറ്റിൽഡായും കണ്ടത് ഹൃദയഭേദകരമായ ഒരു കാഴ്ചയായിരുന്നു. സൈമൺ ഡിസൂസാ വെടിയേറ്റു കിടക്കുന്നു. ശിരസ്സുതകർത്തുകൊണ്ട് കടന്നുപോയ വെടിയുണ്ട അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തെ തകർത്തിരുന്നു.
മുറിയിൽ കൊഴുത്ത രക്തം വാർന്നൊഴികികൊണ്ടിരുന്നു.
ഇരുകൈകളും വിരിച്ച് കാലുകൾ അകത്തികിടന്നിരുന്ന ആ മൃതശരീരത്തിലേക്ക് മെറ്റിൽഡാ ഒരു നിമിഷം നോക്കി. അവളുടെ കണ്ണുകളിൽ ഇരുൾ കയറി. നാഡികളിൽ കൂടി ഒഴുകിയ രക്തം നിമിഷനേരം കൊണ്ട് കട്ടിയായതുപോലെ അവൾക്കു തോന്നി. ഇരുകൈകളും കൊണ്ട് അവൾ മുഖം പൊത്തി.
ആ ശരീരം മുന്നോട്ടാഞ്ഞു. പുഷ്പരാജ് പെട്ടന്ന് അവളെ കടന്നുപിടിച്ചില്ലായിരുന്നെങ്കിൽ അവൾ ചോരയിൽ കുളിച്ചുകിടന്ന ആ ശരീരത്തിന്റെ പുറത്തു വീണു പോകുമായിരുന്നു. പുഷ്പരാജ് അവളെ താങ്ങിപിടിച്ചുകൊണ്ട് അടുത്തുണ്ടായിരുന്ന സോഫയിൽ കിടത്തിയ ശേഷം പുറത്തേക്ക് പാഞ്ഞു.

- ഡെത്ത് കോർണർ, കോട്ടയം പുഷ്പനാഥ്

സാഹ്യസാനുക്കളുടെ താഴ്‌വരയിൽ പഴയ ഒരു എസ്റ്റേറ്റ് കേന്ദ്രമാക്കി നടക്കുന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളുടെ പിന്നിലാണ് ഡിറ്റക്റ്റീവ് പുഷ്പരാജ്. ഒരു സായിപ്പും മദാമ്മയുമാണ് ആ വലിയ എസ്റ്റേറ്റിന്റെ ഉടമസ്ഥർ. മഞ്ഞും മലകളും ഘോരവനങ്ങളും
തേയിലതോട്ടങ്ങളും നിറഞ്ഞ ഹൈറേഞ്ചിന്റെ മടിത്തട്ടിൽ നടക്കുന്ന ദുരൂഹമായ സംഭവങ്ങൾ വിവരിക്കുന്ന ഗംഭീരമായ ഒരു അപസർപ്പക നോവലാണ് ശ്രീ പുഷ്പനാഥിന്റെ ’ഡെത്ത് കോർണർ’.

ജനവാസവും വാഹന സൗകര്യങ്ങളും കുറഞ്ഞ പ്രദേശം എപ്പോഴും കോടമഞ്ഞിനാൽ പകൽ പോലും മൂടപ്പെട്ടിരിക്കും.

കല്ലാർകുട്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് എഴുതിയ ഡെത്ത് കോർണർ അദ്ദേഹത്തിന് ഹൈറേഞ്ചിന്റെ വന്യസൗന്ദര്യം ഈ പുസ്തകത്തിൽ സന്നിവേശിക്കാൻ കഴിഞ്ഞിരിക്കുന്നു.
ഭീകരതനിറഞ്ഞ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ അനുവാചകരിൽ ഉപരിവിപ്ലവപരമായ പുതിയൊരു അനുഭവം പകരും എന്നതിൽ തർക്കമില്ല.

4) മർഡർ ഗാങ്

പക്ഷെ, അയാളുടെ സമീപനവും ആലീസിന്റെ മരണവും തമ്മിലുള്ള ബന്ധമെന്താണ്?“

“അതാണ് മനസിലാകാത്തത്.“

പെട്ടെന്ന് ഒരു ആശയം പുഷ്പരാജിന്റെ ഉള്ളിൽ കടന്നുകൂടി.
അയാൾ തന്റെ അടുത്തുവന്നാണ് സിഗരറ്റ് കെയ്‌സ് തുറന്നത്. അപ്പോൾ അതിൽനിന്ന് എന്തെങ്കിലും വസ്തു പുറപ്പെട്ട് അത് ആലീസിന്റെ കഴുത്തിൽ കയറി കാണുമോ..?
ചിലപ്പോൾ വിഷം നിറച്ച ഒരു സൂചിയായിരിക്കാം അത്.
ആരും സംശയിക്കാത്ത ഒരു മാരക ആയുധമായിരിക്കണം ആ സിഗരറ്റ് കെയ്‌സ്.
“അങ്ങനെയായിരുന്നെങ്കിൽ അയാൾക്ക് അത് തന്റെ നേർക്കും പ്രയോഗിക്കാമായിരുന്നെല്ലോ.?
എന്തുകൊണ്ട് അയാൾ അതു ചെയ്തില്ല.?“

“അതിനുകാരണം കാണും.?“

:- മർഡർ ഗാങ്, കോട്ടയം പുഷ്പനാഥ്

1982 ൽ ആങ്കർ ബുക്സ് കോട്ടയം ആണ് “മർഡർ ഗാങ് “ എന്ന കുറ്റാന്വേഷണ നോവൽ ആദ്യമായി പ്രസിദ്ധികരിച്ചത്.

ഈ കേസിന്റെ പര്യയവസാനത്തോടുകൂടി ഡിറ്റക്റ്റീവ് പുഷ്പരാജ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ കുറ്റാന്വേഷകനായി മാറുകയായിരുന്നു.

പുഷ്പരാജിനൊപ്പം മോഹിനിയും കേസിന്റെ ഭാഗാവാക്കാകുന്നു എന്ന പ്രത്യേകതയും ഈ നോവലിനുണ്ട്.


അന്വേഷണം ഇന്ത്യയിൽ നിന്നും റോമിനടുത്തുള്ള ക്രീറ്റ് ദ്വിപിലേക്ക് എത്തുന്നതും പുഷ്പരാജ് കഥകളുടെ ചരിത്രമാണ്.

അന്താരാഷ്ട്ര കുറ്റവാളി സംഘത്തെ കീഴടക്കാനുള്ള ഉദ്വേഗജനകമായ ശ്രമം സംഘർഷഭരതമായ സംഭവപരമ്പരകളാൽ നോവൽ ഉടനീളം നിറഞ്ഞു നിൽക്കുന്നു.

റോമിൽ നിന്ന് ടാങ്കർ കപ്പലിലും പിന്നീട് ബോട്ടിലും പുഷ്പരാജ് യാത്ര ചെയ്യുന്നത് കണ്ണ്മുന്നിൽ വരച്ചുകാട്ടുന്നു.
അറിവും ഭാവനയും കഥാഗതിയും ഒത്തുചേർന്ന ശ്രീ പുഷ്പനാഥിന്റെ മറ്റൊരു സാഹസിക നോവലാണ്
“മർഡർ ഗാങ് “.
Write a review on this book!.
Write Your Review about ഡെത്ത് കോർണർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 706 times

Customers who bought this book also purchased