Image of Book താത്രീ സ്മാർത്ത വിചാരം -സമ്പൂർണ്ണ രേഖകളും പഠനങ്ങളും
  • Thumbnail image of Book താത്രീ സ്മാർത്ത വിചാരം -സമ്പൂർണ്ണ രേഖകളും പഠനങ്ങളും

താത്രീ സ്മാർത്ത വിചാരം -സമ്പൂർണ്ണ രേഖകളും പഠനങ്ങളും

Publisher :DC Books
ISBN : 9789357320542
Language :Malayalam
Edition : 2023
Page(s) : 500
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 650.00
Rs 617.00

Book Name in English : Thathree Smartha Vicharam Samboorna Rekhakalum Padanangalum

ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു ‘സ്മാർത്തവിചാരം’. 1905-ൽ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കയാണ് ഇവിടെ. കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് അന്നു ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. അതിന്റെ ആയിരത്തോളം പേജുകളുള്ള രേഖകൾ കേരള ആർക്കൈവ്സ് വകുപ്പിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. താത്രീവിചാരത്തോടു ബന്ധപ്പെട്ട എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇവിടെ. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതി.
Write a review on this book!.
Write Your Review about താത്രീ സ്മാർത്ത വിചാരം -സമ്പൂർണ്ണ രേഖകളും പഠനങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1042 times

Customers who bought this book also purchased