Book Name in English : Thayland Yatrakal kazhchakal
തായ്‌ലാന്റിന്റെ തിരക്കുപിടിച്ച തെരുവില്‍ എയ്ഡ്‌സ് രോഗിയായ ക്ലിന്‍ബെന്‍ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നതു മുതല്‍, പാലിയേറ്റീവ് കെയര്‍ സെന്ററില്‍ അയാള്‍ മരിക്കുന്നിടം വരെ തുടരുന്ന മനുഷ്യസ്‌നേഹത്തിന്റെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍, മഹാനഗരത്തില്‍ തൃശൂര്‍ സ്വദേശിയായ ടാക്‌സി ഡ്രൈവറുമായുള്ള ക>ണ്ടുമുട്ടല്‍, തായ് രുചിഭേദങ്ങള്‍... ഓരോ അധ്യായത്തിലും കൊല്ലവും കേരളവും ഇന്ത്യയും, തായ്‌ലാന്റുമൊക്കെയായി ഒരു റോപ്പ്‌വേ നിര്‍മ്മിക്കുന്ന എഴുത്തുഭാഷ.
യാത്രാവിവരണങ്ങളുടെ നിലവിലുള്ള മുഴുവന്‍ എഴുത്തു ശീലങ്ങളെയും മറികടന്ന്, ചാരുതയാര്‍ന്ന ഭാഷയില്‍ സമ്പന്ന മായ കൃതി. കാണാത്ത ഒരു നാടും സഹൃദയനായ വായനക്കാരന് അപരിചിതമായ ഒരിടമല്ലെന്ന് അടിവരയിട്ട് സമര്‍ത്ഥിക്കുന്ന, ഹൃദയത്തോളം സത്യസന്ധമായ കൃതി.
Write a review on this book!. Write Your Review about തായ്‌ലാന്റ് യാത്രകള്‍ കാഴ്ചകള്‍ Other InformationThis book has been viewed by users 1128 times