Book Name in English : Thazhvarakal
ചൈനീസ് ആക്രമണം നേഫയില്‍ എന്തുസംഭവിച്ചു എന്ന് , എത്രായിരം കാണാതായവരുടെ പട്ടികയില്‍ പ്പെട്ടു എന്ന്.ആധുനിക സാഹിതീ ലഹരിയില്‍ മയങ്ങുന്ന മലയാളി സഹൃദയന്‍ നേഫയിലേക്ക് പറക്കാന്‍ കെട്ടും കെട്ടി നോക്കിയിരുന്നു എന്നേയുള്ളു. ചിലര്‍ അവരുടെ അനുഭവങ്ങള്‍ പറയുന്നത് ചെകിടാലെ കേട്ടു . രക്ഷപ്പെട്ടവരില്‍ ഒരാള്‍ എനിക്കെഴുതി“........
അങ്ങനെയാണു കോവിലന്‍ യുദ്ധഭൂമിയുടെ കഥകളിലേക്ക് വീണ്ടും മടങ്ങുന്നത്. അവിടെ മലയുടെ ഒത്തമുകളില്‍ കമാന്റര്‍ നരേന്ദ്രപാല്‍ സിങ് , ദൂരദര്‍ശിനിയിലൂടെ താഴ്‌വരയിലേക്ക് നോക്കിനില്‍ക്കുന്നു . ബാറ്ററികളും വയര്‍ലെസ്സ് സന്നാഹങ്ങളും ചുമന്നു കയറുന്ന സിഗ്നല്‍സ്.പീരങ്കികള്‍ ചുമക്കുന്ന ആര്‍ട്ടിലറി. ഇഴഞു നീങ്ങുന്ന കാലാള്‍പ്പട , അവരുടെ മുകളില്‍ കനപ്പിച്ചുവരുന്ന മഴക്കാര്‍. വെണ്‍ മേഘങ്ങള്‍ പാറിയ ഹിമാലയ ശൃംഖങ്ങള്‍ അരികിലേക്ക് ഇളകിവരുന്നു മരണത്തിന്റെ താഴ്‌വരകള്‍.Write a review on this book!. Write Your Review about താഴ്‌വരകള്‍ Other InformationThis book has been viewed by users 2762 times