Book Name in English : Tharkkashasthram
ഭാരതീയദർശനങ്ങളിൽ വേദാന്തം കഴിഞ്ഞാൽ എറ്റവുമധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതു തർക്കശാസ്ത്രത്തിനാണ്. നൂറുകണക്കിനു കൃതികൾ സംസ്കൃതത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റും തർക്കശാസ്ത്രസംബന്ധിയായി ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിൽ അതിൻ്റെ എണ്ണം വളരെക്കുറവാണ്. വ്യാകരണമെന്നപോലെ തർക്കശാസ്ത്രവും സർവശാസ്ത്രങ്ങൾക്കും ഉപകാരപ്രദമാണെന്നുവരികിലും സാങ്കേതിജടിലമാകയാൽ അതു വായിച്ചു മനസ്സിലാക്കുവാൻ പരസഹായം വേണ്ടിവന്നേക്കും. അക്കാദമിക് വിദ്യാഭ്യാസത്തിനു പുറത്ത് ന്യായശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു സഹായകഗ്രന്ഥങ്ങൾ അധികമില്ല. ആ കുറവു പരിഹരിക്കാൻകൂടി ഉദ്ദേശിച്ചു കൊണ്ടാണ് ഈ കൃതി രചിച്ചിട്ടുള്ളത്. ഭാരതീയദർശനപദ്ധതികളിൽ തത്‌പരരായവർക്ക് ഇത് ഉപയോഗപ്പെടാതെയിരിക്കില്ല.Write a review on this book!. Write Your Review about തർക്കശാസ്ത്രം Other InformationThis book has been viewed by users 21 times