Book Name in English : Nagnayaminikal
താഴെയുള്ള അന്ധമായ ലോകത്തിലേക്കു നമുക്കിറങ്ങിച്ചെല്ലാം എന്നാരംഭിക്കുന്ന ഡാന്റെയുടെ സുവിശേഷത്തിന്റെ അര്‍ത്ഥഗാംഭീര്യം ഈ കൃതി ഉള്‍വഹിക്കുന്നു. വൈദേശിക സാഹിത്യത്തിന്റെ വെളിച്ചത്തില്‍ തന്റെ സാഹിത്യ പൈതൃകത്തെ വിലയിരുത്തുന്ന രാജ കൃഷണന്‍ രീതി തന്നെയാണ് ഇവിടെയും. പക്ഷേ നിരൂപണത്തിന്റെ മര്‍മ്മം വ്യത്യസ്തമായി ഭവിക്കുന്നു. മലയാളത്തിലെയും ഭാരതീയ സാഹിത്യത്തിലെയും പ്രശസ്ത്മായ ആഖ്യായികകള്‍ തിരഞ്ഞെടുത്ത് ജീവിതത്തോടു പുറം തിരിഞ്ഞു നില്‍ക്കുന്ന പാരുഷ്യങ്ങളുടെ മൂല്യചിന്തകളിലേക്കു നിരൂപകന്‍ ആണ്ടിറങ്ങുന്നു. വിഷകന്യക, ആരണ്യകം, ഖസാക്കിന്റെ ഇതിഹാസം, ഹരിദ്വാറില്‍ മണികള്‍ മുഴുങ്ങുന്നു, മോചനം, അവകാശികള്‍, ആത്മഗിരി, ആദിത്യനും രാധയും മറ്റു ചിലരും, വ്യാസനും വിഘ്നേശ്വരനും എന്നീ കൃതികളാണ് നിരൂപണത്തിന് വിധേയമാകുന്നത്.Write a review on this book!. Write Your Review about നഗ്നയാമിനികള്‍ Other InformationThis book has been viewed by users 3836 times