Book Name in English : Niyamasabha Prasangangal
പ്രകൃതിയുടെയും മനുഷ്യന്റെയും പക്ഷത്തുനിന്നുകൊണ്ട് നാടിന്റെ വികസന സമീപനങ്ങളെ നോക്കിക്കാണുന്ന ഒരു യഥാര്‍ത്ഥ ജനപ്രതിനിധിയുടെ അറിവും സ്വപ്നങ്ങളും ഇടപെടലുകളും കൊണ്ട് അര്‍ത്ഥവത്തായ നിയമസഭാപ്രസംഗങ്ങളാണ് ഈ പുസ്തകത്തില്‍ . കേരളം കണ്ട മഹാന്മാരായ ജന പ്രതിനിധികളുടെ നിരയിലാണ് ഈ ഗ്രന്ഥകാരന്‍ എന്നതിന് ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും അടിവരയിടുന്നു . തികഞ്ഞ ശാസ്തീയ ബോധവും സമീപനങ്ങളിലെ കൃത്യതയും ഓരോ പ്രശ്നത്തോടും പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും വിപുലമായ വായനയിലൂടെ ലഭിച്ച അറിവും ജ്ഞാനവും മനുഷ്യനന്മക്കുവേണ്ടി ഉപയോഗിക്കുവാനുള്ള സന്നദ്ധതയും ഈ പ്രസംഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു . അദ്ധ്യാപകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വിദ്ധ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കുമെല്ലാം ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കുമെന്ന് പറയാന്‍ ഒട്ടും സംശയിക്കേണ്ടതില്ല . Write a review on this book!. Write Your Review about നിയമസഭാ പ്രസംഗങ്ങള്‍ Other InformationThis book has been viewed by users 1775 times