Book Name in English : Nilaykkatha Olangal
’നിലയ്ക്കാത്ത ഓളങ്ങള്‍’ ഒരു സാധാരണ ജീവചരിത്രമല്ല, എക്കാലവും അതീവബഹുമാനത്തോടെ മൂത്ത സഹോദരനെ കണ്ട കുഞ്ഞനുജത്തിയുടെ സ്‌നേഹമസൃണമായ ഓര്‍മ്മപ്പുസ്തകമാണ്. പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്കു മുന്‍ഗാമിയായി സി.പി. രാമചന്ദ്രന്‍ എന്ന ആര്‍ജ്ജവമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ ഈ രാജ്യത്തുണ്ടായിരുന്നു. അങ്ങനെയൊന്ന് അറിയിക്കണമെന്നുള്ള ആഗ്രഹം ഈ പുസ്തകമെഴുതുമ്പോള്‍ പാര്‍വതി പവനനുണ്ടായിരുന്നു. സി.പി.യുടെ സംഭവബഹുലമായ ജീവിതത്തിലെ നിര്‍ണ്ണായക മൂഹൂര്‍ത്തങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനജീവിതത്തിലെ ഉജ്ജ്വലനിമിഷങ്ങളും. ജോലിയില്‍ നിന്നു വിരമിച്ചശേഷം അദ്ദേഹം വാത്മീകത്തിലായിരുന്നതായി പാര്‍വതി പവനന്‍ പറയുന്നു.ആനിലയ്ക്ക് ഏട്ടന്‍ പറയാന്‍ കൂട്ടാക്കത്ത കഥയാണ് അനിയത്തി എഴുതുന്നതെന്ന് പറയാം . Write a review on this book!. Write Your Review about നിലയ്ക്കാത്ത ഓളങ്ങള്‍ Other InformationThis book has been viewed by users 1160 times