Book Name in English : Noottandukalude Nadakalil
സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ ഒരാള്‍, പരിമിതികളെ മറികടന്ന്, ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തിലും മതചിന്തയിലും രാഷ്ട്രീയത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച ചോള-പാണ്ഡ്യരാജവംശങ്ങളുടെ ചരിത്രത്തെ പ്രമേയമാക്കി നടത്തിയ യാത്രയുടെ ഫലമാണ് ഈ പുസ്തകം. തെങ്കാശിയില്‍ തുടങ്ങി രാമേശ്വരത്ത് അവസാനിപ്പിക്കുന്ന ഈ വിവരണം അനുവാചകന് സമ്മാനിക്കുന്നത് മികച്ച വായനാനുഭവമാണ്.
-സന്തോഷ് ജോര്‍ജ് കുളങ്ങര
‘ഞാന്‍ എപ്പോളും പറയുന്നതും, എഴുതുന്നതുമൊക്കെ ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങളെക്കുറിച്ചാണ്.’ കൃഷ്ണകുമാറിന്റെ ഈ വാക്യത്തിലുണ്ട് ഈ പുസ്തകത്തിന്റെ താക്കോല്‍. ഭൂഖണ്ഡാന്തര
സാഹസികയാത്രകളുടെ വിവരണമല്ല ഇതിനെ ആകര്‍ഷകമാക്കുന്നത്. ചെറുചലനങ്ങള്‍ പോലും വന്‍യാത്രകളായിത്തീരുന്ന മനുഷ്യരുടെ അനുഭവമാണ്. സ്വതന്ത്രചലനങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍ ലോകത്തിന്റെ മനോഹാരിത അന്യമായിപ്പോകുമായിരുന്ന ഒരു മനുഷ്യന്‍ ചെറുയാത്രകളിലൂടെയും എഴുത്തിലൂടെയും വായനയിലൂടെയും ജീവിതം തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് ഈ പുസ്തകം. നിരാശയില്‍ മുങ്ങിപ്പോകാതെ അവനവനെയും ചുറ്റുമുള്ളവരെയും ഉയിരിട്ടു നിര്‍ത്തുന്ന രാസവിദ്യ.
-ആര്‍. രാജശ്രീ
ശരീരം എത്ര തളര്‍ച്ച ബാധിച്ചാലും മനസ്സ് ഉണര്‍ന്നിരുന്നാല്‍ സാക്ഷാത്ക്കരിക്കാനാവാത്ത സ്വപ്നങ്ങളില്ല എന്ന വെളിച്ചത്തിലേക്ക് നയിക്കുന്ന യാത്രയാണ് ഈ പുസ്തകം. സരസമായും ലളിതമായും ഹൃദ്യമായും കൃഷ്ണകുമാര്‍ എഴുതുന്നു. വായിച്ചുകൊണ്ടിരിക്കേ നാം അറിയാതെ സഹയാത്രികരായി മാറുന്നു. ചരിത്രവും ഐതിഹ്യവും സൗഹൃദവും പുതിയ ഭാവത്തില്‍ നമ്മിലേക്ക് നിറയുന്നു. വ്യക്തിബന്ധങ്ങള്‍ എങ്ങനെയാണ് ആത്മസ്പര്‍ശിയാകുന്നതെന്ന് കൃഷ്ണകുമാറിനൊപ്പം യാത്ര പോയ കൂട്ടുകാര്‍ നമ്മെ അനുഭവിപ്പിക്കുന്നു. വായിച്ചു തീര്‍ത്ത് മടക്കി വെക്കുമ്പോള്‍ അകമേ ഒരു നനവ്, ഉണര്‍വ്വ്.
-ഷൗക്കത്ത്Write a review on this book!. Write Your Review about നൂറ്റാണ്ടുകളുടെ നടകളില്‍ Other InformationThis book has been viewed by users 9 times