Book Name in English : Parvathathil Punarjanmam
ദേശീയ വോളിബോൾ താരമായിരുന്ന അരുണിമ സിൻഹയ്ക്ക് ശോഭനമായ ഒരു ഭാവി മുന്നിലുണ്ടായിരുന്നു. പക്ഷേ, ഒരു ദുർദിനത്തിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ പിടിച്ചുപറി നടത്താനെത്തിയ മോഷ്ടാക്കളെ നേരിടവേ അവർ ട്രെയിനിനു പുറത്തേക്ക് എടുത്തെറിയപ്പെട്ടു. ദാരുണമായ ആ അപകടം ഇരുപത്തിനാല് വയസ്സുള്ള ആ യുവതിയുടെ ഇടതുകാൽമുട്ടിന് താഴ്ഭാഗം നഷ്ടപ്പെടുന്നതിനും വലതുകാലിന് ഗുരുതരമായ പരിക്കേൽക്കുന്നതിനും ഇടയാക്കി. പക്ഷേ, ഈ ദുരന്തങ്ങളൊന്നും ആ യുവതിയെ തളർത്തിയില്ല. ആരോഗ്യനില വീണ്ടെടുത്ത്, ഒരു വർഷത്തിന് ശേഷം പർവ്വതാരോഹണത്തിൽ പരിശീലനം നേടുകയും കൃത്രിമകാലുമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യത്തെ വനിത എന്ന അത്ഭുതകരവും അവിശ്വസനീയവുമായ ചരിത്രനേട്ടം കൈവരിക്കുകയും ചെയ്തു. ധീരതയിൽ ധീരമായ ചുവടുവെപ്പുകളോടെ, എല്ലാം നഷ്ടപ്പെട്ടിട്ടും അവയെല്ലാം തിരികെ നേടിയെടുത്ത് ’അസാധ്യമായി ഒന്നുമില്ല’ എന്ന് തെളിയിച്ച ഒരു കായികപ്രതിഭയുടെ ഉയർച്ചയുടെ പടവുകളാണ് ഈ ആത്മകഥനത്തിൽ ജീവൻ തുടിച്ചുനിൽക്കുന്നത്.Write a review on this book!. Write Your Review about പര്‍വ്വതത്തില്‍ പുനര്‍ജന്മം Other InformationThis book has been viewed by users 2160 times