Book Name in English : Paradigm Shift
മനുഷ്യര്‍ തുടങ്ങി വച്ച ജാതിയും മതവും വര്‍ഗ്ഗവും രാഷ്ട്രീയവുമൊക്കെ വച്ച്
ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടി വേര്‍തിരിച്ച മനുഷ്യന്മാരെ മൊത്തം കുറച്ച്
നേരമെങ്കിലും ഒന്നിപ്പിക്കാന്‍ ശുദ്ധഹാസ്യത്തിന് കഴിയുമ്പോലെ
വേറൊന്നിനുമാകില്ലല്ലോ. അതുപോലെ, എത്ര ഗുരുതരമായ രോഗാവസ്ഥയിലും
മനുഷ്യനെ അതൊക്കെ മറന്ന് ജീവിക്കാനുള്ള ഫയര്‍ നല്‍കാന്‍ ഏറ്റവും
എഫക്റ്റീവായ മരുന്ന് ഹ്യൂമറാണെന്ന തിരിച്ചറിവായിരിക്കണം ഫുജൈറ
ഹോസ്പിറ്റലിലെ പ്രഗത്ഭനായ ഈ ഡോക്ടര്‍ ഇത്രമേല്‍ സെന്‍സ് ഓഫ് ഹ്യൂമര്‍
കൂടെക്കൊണ്ടുനടക്കാനുള്ള പ്രധാന കാരണം. ലളിതവായന ഇഷ്ടപ്പെടുന്ന,
അത്യാവശ്യം സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ
പുസ്തകത്തിലെ എല്ലാ കഥകളും നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും എന്ന
കാര്യത്തില്‍ ഒരു സംശയവുമില്ല.
സജീവ് എടത്താടന്‍ (വിശാലമനസ്‌കന്‍)Write a review on this book!. Write Your Review about പാരഡൈം ഷിഫ്റ്റ് Other InformationThis book has been viewed by users 1222 times