Book Name in English : Palakkad Mithum Charithravum
പാലക്കാട്ടുകാരുടെ സവിശേഷമായ സംസ്‌കാരത്തെയും മിത്തുകളെയും തേടിയുള്ള യാത്രകളിൽ എഴുത്തുകാരൻ കണ്ട കാഴ്ചകളും കേട്ട നാട്ടറിവുകളും പാലക്കാട്ടിലെ സുമനസ്സുകൾ പങ്കുവെച്ച ജീവിതാനുഭവങ്ങളുമാണ് ഈ കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് കോട്ടയും കൽപ്പാത്തിയും ചിറ്റൂരും കൊല്ലങ്കോടും നെമ്മാറയും ആലത്തൂരും അതിന്റെ ചരിത്രം കേട്ടറിവുകളിലൂടെ വെളിപ്പെടുത്തുമ്പോൾ വായനക്കാരന് ലഭിക്കുന്നത് പുതിയ അറിവുകളാണ്. അട്ടപ്പാടിയുടെയും മണ്ണാർക്കാടിന്റെയും സ്ഥലചരിത്രങ്ങൾ ഏറെ ഹ്യദ്യമാണ്. ഒറ്റപ്പാലത്തിന്റെയും ഷൊർണ്ണൂരിന്റെയും പട്ടാമ്പിയുടെയും ഐതിഹ്യകഥകളോടൊപ്പം അവിടത്തെ നിവാസികളുടെ അനുഭവങ്ങളെയും കൂട്ടിച്ചേർത്തിട്ടുണ്ട്. മഹാകവി അക്കിത്തത്തിൻ്റെ മനസ്ഥിതി ചെയ്യുന്ന കുമരനെല്ലൂരിൽ നിന്നും തുടങ്ങി പിന്നീട് പാലക്കാട് ജില്ലയിലെ വിവിധ ദിക്കുകളിലുമുള്ള ഔദ്യോഗികജീവിതത്തിനിടയിൽ അവിടത്തെ കാലാവസ്ഥയും നിഷ്കളങ്കരായ ജനങ്ങളും സവിശേഷരീതികളും സംസ്കാരവും മനസ്സിനെ ആകർഷണവലയത്തിലാക്കിയതിനാൽ നിളാനദിയുടെ ഭാഗമായി, പട്ടാമ്പിയിൽ സ്ഥിരതാമസമാക്കിയ ഗ്രന്ഥകാരൻ, പാലക്കാടിൻ്റെ മിഴിവാർന്ന അഴകിൻ്റെ പൊരുൾതേടി കണ്ടെത്തിയ ചരിത്രസത്യങ്ങളുടെ ആവിഷ്‌കാരമാണ് ഈ രചനWrite a review on this book!. Write Your Review about പാലക്കാട് മിത്തും ചരിത്രവും Other InformationThis book has been viewed by users 108 times