Book Name in English : History of the Progressive Literary Movement
സാധാരണ നിലയക്ക് ഒരു മനുഷ്യൻ്റെയെന്ന പോലെ ഒരു പ്രസ്ഥാനത്തിൻ്റെയും സംഘടനയുടെയുമൊക്കെ ജനനം മുതൽ മരണംവരെയുള്ള ചരിത്രം വിശദാംശങ്ങളോടും കൂടി ലഭിക്കാൻ പ്രയാസമാണ്. പക്ഷേ. പുരോഗമന സാഹിത്യ പ്രസ്ഥാനം ഈ നിയമത്തിന് അപവാദമായിരിക്കുന്നു. ശബ്‌ദഘോഷങ്ങളോടെ പ്രചരണവിദഗ്ദ്ധ രായ സാഹിത്യകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും സംഘടിപ്പിച്ചതു കൊണ്ടാവാം ഓരോ ഘട്ടത്തിലും ഉള്ള സംഘടനയുടെ ഭാഗധേയങ്ങൾ അച്ചടിയിൽ പതിഞ്ഞ് വെളിച്ചം കണ്ടിട്ടുള്ളതാണ്. അതെല്ലാം തേടിപ്പിടിച്ച് അടുക്കിവച്ച് അപഗ്രഥിക്കുന്ന മഹാപ്രയത്നം മാത്രമല്ല, ഒരു പങ്കാളിയായ ചരിത്രകാരൻ (Participant historian) എന്ന നിലയ്ക്ക് ഉള്ളുകള്ളികളെയും ഉപജാപങ്ങളെയും തുറന്നുകാണിക്കുന്ന ധീരകൃത്യം അദ്ദേഹം ഏറ്റെടുത്തു; സത്യസന്ധമായി പൂർത്തീകരിക്കുകും ചെയ്‌തു. സ്വാഭിപ്രായം ശക്തിയായ ഭാഷയിൽ പ്രകാശിപ്പിക്കുന്നു എന്നത് ഒരു ഗുണമായും ദോഷമായും വ്യാഖ്യാനിക്കപ്പെടാം.-എം.ജി.എസ്. നാരായണൻWrite a review on this book!. Write Your Review about പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ ചരിത്രം Other InformationThis book has been viewed by users 320 times