Book Name in English : Poorva Kalyanee Sukrutham
സ്വന്തം മുരിങ്ങച്ചുവട്ടില്‍നിന്നും ആകാശം കണ്ട ചെറുകാടിനെപ്പോലെ പച്ചമണ്ണില്‍ ചവിട്ടിനിന്നാണ് അര്‍ജുന്‍ ലോകത്തെയും കാലത്തെയും മികവോടെ എഴുതുന്നത്. പ്രാദേശികതയുടെ ചോര ഞരമ്പുകളില്‍ തിടംവെക്കുന്ന അസാധാരണമായ ആഖ്യാനചാരുതയുള്ള, ജീവിതം തുളുമ്പുന്ന കഥകളാണ് ഈ സമാഹാരത്തില്‍.
-അംബികാസുതന്‍ മാങ്ങാട്
സാധാരണജീവിതങ്ങളെ സൂക്ഷ്മദര്‍ശിനിയാല്‍ നോക്കുമ്പോള്‍ അസാധാരണ കാഴ്ചകള്‍ കാണുന്നു. അപ്പോള്‍ ജീവിതങ്ങളുടെ യഥാര്‍ത്ഥ നിറം ചോരച്ചുവപ്പായി അനുഭവപ്പെടുന്നു. അര്‍ജുന്റെ പക്കല്‍ എഴുത്തിനു വേണ്ട സൂക്ഷ്മദര്‍ശിനിയുണ്ടെന്ന് തെളിയിക്കുന്നു ഈ സമാഹാരത്തിലെ കഥകള്‍.
-വി.ജെ. ജയിംസ്
വെളിച്ചത്തില്‍നിന്നു നിഴലിനെ വേര്‍തിരിക്കുന്നതുപോലെ സാധാരണമായ ജീവിതത്തിന്റെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന എട്ടു കഥകള്‍Write a review on this book!. Write Your Review about പൂർവ്വകല്യാണീസുകൃതം Other InformationThis book has been viewed by users 62 times