Book Name in English : Pennungal Kanatha Pathiranerangal
മനുഷ്യര്‍ക്കും പ്രകൃതിയിലെ മറ്റുള്ളവയ്ക്കും ആനന്ദം , വേദന എന്നിവ എങ്ങനെ വ്യത്യാസപ്പെടുന്നു? പൂക്കലും കായ്ക്കലും കൊഴിയലും സ്വാഭാവികം ആണോ ? അതോ മനുഷ്യരനുഭവിക്കുന്ന ആനന്ദവും വേദനയും സംസ്‌കാരത്തിന്റെ സംഭാവന മാത്രമാണോ ? പോകെപ്പോകെ ലാളിത്യമാണോ സങ്കീര്‍ണതയാണോ എന്ന പ്രതിഭാസത്തിനുണ്ടാകുന്നത്? നൈമിഷികതയെ അനശ്വരതയാക്കി പടര്‍ത്തുന്ന ജീവന്റെ രാസവിദ്യ എന്താണ് ? ഈ വഴികളിലൂടെ കടന്നുപോവുന്ന എന്റെ മനസ്സ് ഇതിലെ ചില കവിതകളിലെങ്കിലും ഉണ്ട് . നന്ദി.
-വി. എം. ഗിരിജ.
മലയാളത്തിലെ കവിയത്രികളില്‍ ശ്രദ്ധേയയായ വി . എം .ഗിരിജയുടെ പുതിയ കവിതാസമാഹാരം.
എനിക്കു വീടില്ല
ദിവസവും വന്നുകയറും വീട്
ഒരു പുതുമയുള്ളിടം
ഒരുപാടായിട്ടും
അതിന് വേറൊരു മണം...
എനിക്കു വീടില്ലാ ...
തൊഴുത്തില്‍ പയ്യുകള്‍
വളകൊമ്പും കാട്ടിക്കിടപ്പില്ലാ
റേഷനരിയും പഞ്ചാരേം
എടുത്തുവെക്കുമ്പോള്‍
പൊതിഞ്ഞ പേപ്പറില്‍
ഒരു നുള്ളു തന്നാല്‍
വിടരും കണ്ണില്ല ..
എനിക്കു വീടില്ല. - എനിക്കു വീടില്ല എന്ന കവിതയില്‍ നിന്ന്Write a review on this book!. Write Your Review about പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ Other InformationThis book has been viewed by users 1863 times