Book Name in English : Pranikal
പ്രകൃതിയുടെ ഭാവങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ മനുഷ്യനെ ആനന്ദിപ്പിക്കുന്നു. ജീവജാലങ്ങളുടെ ലോകവും അങ്ങനെതന്നെ. അന്വേഷണങ്ങള്‍ നല്കുന്ന അറിവുകള്‍, ആ കാഴ്ചകളിലൂടെ സഞ്ചരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. പ്രകൃതിയില്‍ നമ്മള്‍ കണ്ടും കാണാതെയും പോകുന്ന വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് പ്രാണികളള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഇതള്‍ വിരിയുന്നത്. ശബ്ദം വഴിയോ സ്പന്ദനത്തിലൂടെയോ നമുക്ക് പരിചിതരാകുന്ന പ്രാണിലോകം അതിന്റെ വിസ്മയങ്ങളില് നമ്മെ അതിശയിപ്പിക്കുന്നു. ഒരു അധ്യാപകനുമായി സംവദിക്കുന്നതുപോലെ കുട്ടികള്ക്കും പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കും അറിവുകളുടെ പുതിയ പാഠങ്ങള് നല്കാന് ഗ്രന്ഥത്തിന് കഴിയുമെന്ന് ചിന്തിക്കുന്നു. കൗതുകങ്ങളള്‍ നല്കുന്ന പ്രപഞ്ചത്തില്‍, പ്രാണികളുടെ ലോകം നല്കുന്ന ദൃശ്യങ്ങള്‍ള തനിമയോടെ ഓര്‍മകളില്‍നിറയുമെന്ന പ്രതീക്ഷകള്‍ പുസ്തകത്തിന്റെ താളുകളെ ധന്യമാക്കുന്നു.Write a review on this book!. Write Your Review about പ്രാണികള്‍ Other InformationThis book has been viewed by users 4582 times