Book Name in English : Brahmareshas
ഭയം എന്ന വികാരത്തെ ആകാംക്ഷയുടെ ഛായക്കൂട്ടിൽ ചാലിച്ച് എഴുത്തിന്റെ രൂപത്തിൽ മലയാളികളുടെ മനസ്സിൽ ഭീതിപരത്തിയ അതുല്ല്യ പ്രതിഭയാണ് ശ്രീ കോട്ടയം പുഷ്പനാഥ്.
മാന്ത്രികവും താന്ത്രികവും നിറഞ്ഞ ഹോമം, പൂജ, തപശക്തി, ഏകാഗ്രത, വൃതം, ഉപാസം തുടങ്ങിയ നൂതനമാർഗ്ഗത്തിലൂടെ, പുരാതന താളിയോല ഗ്രന്ഥങ്ങളിലെ മന്ത്ര സൂക്തങ്ങൾ സ്വായത്തമാക്കി അത് നന്മക്കും തിന്മക്കും പ്രായോഗികമാക്കാൻ ശ്രമിക്കുന്ന മഹാമാന്ത്രികർ, തങ്ങളുടെ ഉപാസന മൂർത്തികളെ പ്രസാദിപ്പിച്ച് വരുതിക്ക് കൊണ്ടുവരുന്നു. മനുഷ്യന്റെ യുക്തിചിന്തകളെ പരീക്ഷിക്കുന്ന മന്ത്രതന്ത്രങ്ങളും ആവാഹിക്കലും പരിഹാരപ്രക്രിയകളും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ദുർമന്ത്രവാദവും ആഭിചാരക്രിയകളും തന്നെയാണ് ഇവിടെയും നിമിത്തങ്ങൾ ആകുന്നത്.
മനോരമ വാരികയിലൂടെ വായനക്കാരുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രിഭൂതമായ “ബ്രഹ്മരക്ഷസ്സ്“ സിനിമയാക്കാൻ അന്ന് ചലച്ചിത്രലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു. ഇന്ന് തന്നെ കോപ്പികൾ സ്വന്തമാക്കൂ.Write a review on this book!. Write Your Review about ബ്രഹ്മരഷസ്സ് Other InformationThis book has been viewed by users 1226 times