Book Name in English : Bhoomiyile Ettavum Mahathaaya Drusya Vismayam Parinamathinte Thelivukal
ഭൂമിയിൽ ജീവജാലങ്ങളുടെ വികാസപരിണാമങ്ങൾ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്‌നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ശാസ്ത്രസമൂഹവും പൊതുസമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തിയിട്ടില്ല. 1859-ൽ ചാൾസ് ഡാർവിൻ മുന്നോട്ടുവച്ച ആശയത്തിന് അനുകൂലമായ തെളിവുകൾ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധചേരിയിൽനിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ വസ്തുതകളുടെ വെളിച്ചത്തിൽ ഖണ്ഡിക്കുകയാണ് ഡോക്കിൻസ്. ഭ്രൂണശാസ്ത്രം, തൻമാത്രാജീവശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരഘടനാശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിൽക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളിൽക്കൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ. ശാസ്ത്രത്തെ മതത്തിൽനിന്നും മോചിപ്പിക്കാനായി അക്ഷീണം പരിശ്രമിക്കുന്ന റിച്ചാഡ് ഡോക്കിൻസിന്റെ പ്രശസ്തമായ കൃതിയുടെ പരിഭാഷ. കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനായ രവിചന്ദ്രൻ.Write a review on this book!. Write Your Review about ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ Other InformationThis book has been viewed by users 2026 times