Book Name in English : Madamma
’കണ്ണന്‍നമ്പ്യാര്‍ ദല്‍ഹിയില്‍’, ’മദാമ്മ’ എന്നീ രണ്ടു നോവലെറ്റുകളാണ് ഈ പുസ്തകത്തിലുള്ളത്. നഗരജീവി പവിത്രന്റെ വിരസമായ നഗരജീവിതത്തില്‍ വര്‍ണപ്പൊലിമയുളവാക്കിയ കണ്ണന്‍നമ്പ്യാര്‍. ബഹുനിലക്കെട്ടിടങ്ങളുടെ ടെറസിലും കുത്തബ്മീനാറിന്റെ ഉച്ചിയിലും കറുത്ത വാലുള്ള വെളുത്ത പശുവായി പ്രത്യക്ഷപ്പെട്ട് നഗരജീവിതത്തിന്റെ നരച്ച തരിശുനിലത്തില്‍ വിസ്മയത്തിന്റെ വിത്ത് മുളപ്പിക്കുന്ന കണ്ണന്‍നമ്പ്യാര്‍- ആ കണ്ണന്‍നമ്പ്യാരുടെ കഥയാണ് ഇതിലെ ഒന്നാമത്തെ നോവലെറ്റ്. സങ്കല്‍പ്പവും യാഥാത്ഥ്യവും ഇഴപിരിക്കാനാവാത്തവിധം ഒന്നിച്ചു നെയ്‌തെടുത്ത വിചിത്രകംബളമാണത്. തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകമാണ്. പോക്കിരി നാണുവിന്റെയും മുറപ്പെണ്ണായ മദാമ്മയുടെയും കഥ പറയുന്ന ’മദാമ്മ’ കാഴ്ചവെയ്ക്കുന്നത്. വിദ്യുച്ഛക്തി ജീവനക്കാരന്‍ നാണുവിന്റെ ജീവിതത്തില്‍ ഒരു പ്രഭാതമായി മദാമ്മ പൊട്ടിവിരിയുന്നു. കനകക്കതിര്‍ ചൊരിയുന്നു. അല്‍പകാലത്തിനുശേഷം ഒരസ്തമയമായി നാണുവിന്റെ ജീവിതത്തെ ഇരുളിലാഴ്ത്തുന്നു. മുകുന്ദന്റെ കൂടെയുള്ള ഈ രണ്ടു യാത്രകളും നമ്മെ ഉണര്‍ത്തും, രസിപ്പിക്കും. Write a review on this book!. Write Your Review about മദാമ്മ Other InformationThis book has been viewed by users 3275 times