Book Name in English : Masayi
നന്മയെച്ചൊല്ലിയുള്ള വീണ്ടുവിചാരങ്ങള്‍ മിക്കപ്പോഴും നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്നത് ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. ദുരാഗ്രഹിയായ ജമീന്ദാര്‍ ഉജാഗറെ, മസായിയെന്ന കര്‍ഷകന്‍ ശിക്ഷിക്കാതെ വിടുന്നതും ദുരിതങ്ങള്‍ക്കിടയിലെ ഈ പുനര്‍വിചാരം മൂലമാണ്. ഈ കഥ അതിന്റേതായ രൂപത്തില്‍ നിത്യജീവിതത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെങ്കിലും കഥയില്‍ ചെറിയവരും വലിയവരും ഒരുപോലെ സ്വാംശീകരിക്കുന്ന നന്മയുടെ അംശങ്ങള്‍ മാഞ്ഞുപോകാതെ ഉള്ളിലിരുന്ന് സംഗീതം പൊഴിക്കുന്നുണ്ട്.മസായിക്കു ലഭിച്ച് യഥാര്‍ത്ഥ വിജയത്തിന്റെ കഥ വായിക്കുമ്പോള്‍ മുതിര്‍ന്നുപോയതിന്റെ ധാര്‍ഷ്ട്യം മനസ്സില്‍ നിന്നിറങ്ങിപ്പോവുന്നു. നാം തീര്‍ത്തും കുട്ടിയായി മാറുന്നു; മറ്റൊരു കുട്ടിയോട് നന്മയുടെ കഥ പറയാന്‍ തുടങ്ങുകയും ചെയ്യുന്നു.Write a review on this book!. Write Your Review about മസായി Other InformationThis book has been viewed by users 3193 times