Book Name in English : മഹാത്മാഗാന്ധിയും ഗ്രാമസ്വരാജും
ഗാന്ധിചിന്തകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമായൊരു കാലമാണിത്. സ്വന്തം ജീവൻ നൽകി ബാപ്പുജി സംരക്ഷിക്കാൻ ശ്രമിച്ച മതേതരത്വം കടുത്ത വെല്ലുവിളികളെ നേരിടുന്നു. ഗാന്ധിഘാതകർക്ക് സ്വീകാര്യത കൈവരുന്ന തരത്തിൽ ചരിത്രം മാറ്റിയെഴുതപ്പെടുന്നു. സ്വയം സമ്പൂർണ്ണമായ ഗ്രാമങ്ങളെപ്പറ്റിയാണ് ഗാന്ധി ചിന്തിച്ചത്. നവ ഉദാരവല്ക്കരണത്തിന്റെ ഉഷ്ണക്കാറ്റേറ്റ് ഗ്രാമങ്ങളും കൃഷിയിടങ്ങളും കരിഞ്ഞുണങ്ങുമ്പോൾ ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്ക് മനുഷ്യർ പലായനം ചെയ്യുന്നു. ഗാന്ധിയുടെ ഗ്രാമസ്വരാജ് ശക്തമായ ഒരു രാഷ്ട്രീയ പ്രയോഗമാണ്. നമുക്ക് അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഗാന്ധിയെ പുനർവായിച്ചുകൊണ്ടുമാത്രമേ നമുക്ക് ഇന്ത്യൻ സാഹചര്യങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനാവൂ. ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ സങ്കല്പത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about മഹാത്മാഗാന്ധിയും ഗ്രാമസ്വരാജും Other InformationThis book has been viewed by users 645 times