Book Name in English : Mahathmakathakal
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം.”
ഒരു വിശുദ്ധഗ്രന്ഥം മലര്‍ക്കെ തുറന്നുവെച്ചതുപോലെയായിരുന്നു, നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതം. ആര്‍ക്കും മാര്‍ഗദര്‍ശനമേകുന്ന അനശ്വരസന്ദേശങ്ങളായിരുന്നു അതില്‍ നിറയെ. ഗാന്ധിജിയുടെ ആ മഹിതജീവിതത്തിന്റെ നെടുമ്പാതയോരത്തുനിന്നു പകര്‍ത്തിയ കുറെ ചിത്രങ്ങളാണ് ഈ പുസ്തകത്തില്‍. ആ സത്യാന്വേഷണപരീക്ഷണങ്ങളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍; ലഘുകഥകളുടെ രൂപത്തില്‍. കുട്ടികള്‍ക്കൊപ്പം കളിചിരികളില്‍ മുഴുകുന്ന ഒരു ജ്ഞാനവൃദ്ധന്റെ, കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കു ഒരു പ്രക്ഷോഭകാരിയുടെ, ചര്‍ക്കയ്ക്കുമുന്നില്‍ ചമ്രംപടിഞ്ഞിരുന്നു നൂല്‍നൂല്‍ക്കുന്ന ഒരു ഗ്രാമോദ്ധാരകന്റെ, പ്ലേഗ് രോഗികളെ മരണവക്ത്രത്തില്‍നിന്നു കാക്കുന്ന ഒരു പ്രകൃതിചികിത്സകന്റെ, ലഹളക്കാര്‍ക്കിടയില്‍ അക്ഷോഭ്യനായി നിലകൊള്ളുന്ന ഒരു സമാധാനദൂതന്റെ ഒക്കെ പോര്‍ട്രെയിറ്റുകള്‍ ഇതില്‍ പതിച്ചുവെച്ചിട്ടുള്ളതു കാണാംWrite a review on this book!. Write Your Review about മഹാത്മാ കഥകള്‍ Other InformationThis book has been viewed by users 596 times