Book Name in English : Mahapralayam
ദുരന്തകാലത്ത് പോലീസുകാർ ക്രമസമാധാനം പാലിക്കുന്നതും ദുരന്തനിവാരണത്തിൽ ഏർപ്പെടുന്നതും പലയിടത്തും കണ്ടിട്ടുണ്ട്. പക്ഷേ, ദുരിതാശ്വാസത്തിൽ മുൻകൈയെടുത്തു നിൽക്കുന്ന കാഴ്ച ആദ്യമാണ്. 2018 ലെ പ്രളയം ഈ നൂറ്റാണ്ടിലെ അതുവരെയുള്ള നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ആരും – ഏറ്റവും ഉയർന്ന സർക്കാർതലം മുതൽ താഴേക്കിടയിൽ വ്യക്തികളോ കുടുംബങ്ങളോ – അതിന് തയ്യാറെടുത്തിരുന്നില്ല. എന്നിട്ടും അകാലത്തിൽ അപ്രതീക്ഷിതമായി പ്രളയം നമ്മ വിഴുങ്ങിയപ്പോൾ നമ്മൾ ഒറ്റക്കെട്ടായി ഒരു സമൂഹത്തിന്റെ എല്ലാ നന്മകളും പുറത്തെടുത്തു. അതിലൂടെ നാളത്തെ കേരളം, നവകേരളം എങ്ങനെ ആക്കാം എന്നതിന്റെ ഒരു ചിത്രം നമുക്കും ലോകത്തിനും കാണിച്ചുതന്നു.
-മുരളി തുമ്മാരുകുടി
കേരളം നേരിട്ട പ്രളയദുരന്തത്തിൽ സമാനതകളില്ലാത്തവിധം രക്ഷാപ്രവർത്തനം നടത്തിയ കേരളപോലീസിന്റെ ഇടപെടലുകളെക്കുറിച്ചുള്ള പഠനം.
അധികാരവികേന്ദ്രീകരണത്തിലൂന്നിയ രക്ഷാപ്രവർത്തന ങ്ങളിലൂടെ കേരളം പ്രളയത്തെ അതിജീവിച്ചതെങ്ങനെയെന്ന് വിവരിക്കുന്ന പുസ്തകംWrite a review on this book!. Write Your Review about മഹാപ്രളയം Other InformationThis book has been viewed by users 1939 times