Book Name in English : Mahamari Wuhanilninnum Keralathil Ethiyappol
പാൻഡമിക്കിന്റെ ദിവസങ്ങളിൽ (2020 ഫെബ്രുവരി തൊട്ട് ജൂലായ് വരെ) അതിന്റെ ശാസ്ത്രീയ വഴികളിൽ തന്നെ, ’പബ്ലിക് ഹെൽത്തിന്റെ വെളിച്ചത്തിൽ പിന്തുടർന്ന് അന്തരാഷ്ട്രതലത്തിൽ തന്നെ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ സമഗ്രതയിൽ ഉൾക്കൊള്ളിച്ച് എഴുതിയ ലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ചീനയിൽ വുഹാൻ നഗരത്തിൽ 2020 ജനുവരി ആദ്യം പൊട്ടിപ്പുറപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ മുന്നറിയിപ്പായി ലോകമറിഞ്ഞ പുതിയ കൊറോണ വൈറസ് രോഗത്തെക്കുറിച്ച് ആദ്യലേഖനം എഴുതികൊണ്ടിരിക്കുന്ന ദിവസങ്ങളിൽ ആണ് വുഹാനിൽ നിന്നെത്തിയ മൂന്നു മലയാളി വിദ്യാർത്ഥികളിലൂടെ രോഗം ആദ്യമായി ഇന്ത്യയിൽ (കേരളത്തിൽ) എത്തുന്നത്. ആ ’ഇൻഡെക്‌സ് കേസുകളി’ൽ മാത്രം ’ഫണം’ ഒതുങ്ങി നിന്ന രോഗം ഫെബ്രുവരി മാസത്തിന്റെ ഇടവേളക്ക് ശേഷം വീണ്ടും തലപൊക്കിയത് മാർച്ചുമാസത്തിൽ ഇറ്റലിയിൽ നിന്നെത്തിയവരിൽ കൂടിയായിരുന്നു. പുതിയ രോഗത്തിന്റെ അതുവരെ ആധുനിക ശാസ്ത്രത്തിനു അറിയപ്പെട്ട വിവരങ്ങൾ,! ഉത്ഭവം, വ്യാപനം, നിയന്ത്രണം, ഇതിന്റെ ദിശസൂചികൾ, നിയന്ത്രണ മാർഗങ്ങൾ തുടങ്ങിയവ എപ്പിഡമിയോളജിയുടെ വെളിച്ചത്തിൽ വിവരിക്കുന്ന ആദ്യലേഖനം. ഭാവിയിലെ അതിന്റെ ഗതി വിഗതികളും പ്രവചനാത്മകമായി കണ്ടെഴുതിയതാണ്.!Write a review on this book!. Write Your Review about മഹാമാരി വൂഹാനില്‍നിന്നും കേരളത്തില്‍ എത്തിയപ്പോള്‍ Other InformationThis book has been viewed by users 993 times