Book Name in English : Madhavikutty Muthal Madhavikitti Vare
ഇത് ഓര്‍മ്മയുടെ മയില്‍പ്പീലിത്താളുകളുള്ള പുസ്തകമാണ്. വള്ളത്തോളിന്റെ ധര്‍മ്മപത്നി ചിറ്റഴി മാധവിയമ്മ മുതല്‍ മലയാളത്തിന്റെ നീര്‍മാതളം മാധവികുട്ടിവരെ നീളുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹരം. ഇതില്‍ എം.ആര്‍.ബിയും, കോവിലനും, ദേവും,ചെമ്പൈയും, ലീലയും,എം.എസ്.സുബുലക്ഷ്മിയും കടന്നു വരുന്നു. ആനകളുടെ മര്‍മ്മമറിഞ്ഞ ആറാംതമ്പുരാനും സാധാരണക്കാരനായ മുഖ്യന്‍ അച്ചുതമേനോനും രാമുകാര്യാട്ടുമുണ്ട്. നമുക്ക് ഏറെ പരിചയമുള്ള വ്യക്തിത്വങ്ങളുടെ അത്ര സുപരിചിതമല്ലാത്ത വിശേഷങ്ങളാണിതില്‍ പങ്കുവെക്കുന്നത്.
കവിയും ഗാനരചയിതാവും പത്രാധി പരുമടക്കം ഒരുപാട് വിശേഷണങ്ങള്‍ക്ക് അര്‍ഹനായ ചൊവ്വല്ലൂര്‍ കൃഷ്ണങ്കുട്ടിയുടെ ഓര്‍മ്മകളുടെ ആല്‍ബം. കവി തുളുമ്പുന്ന ഓര്‍മ്മപുസ്തകങ്ങള്‍ക്ക് നിദര്‍ശനമാണീകൃതി.Write a review on this book!. Write Your Review about മാധവിയമ്മ മുതല്‍ മാധവിക്കുട്ടി വരെ Other InformationThis book has been viewed by users 2035 times