Book Name in English : Manasikarogyakendram Suprandinte Ormakkurippukal
ആരോഗ്യവകുപ്പില്‍, 1981ല്‍ അസിസ്റ്റന്‍റ് സര്‍ജനായി ജോലിയില്‍ പ്രവേശിച്ച്, യൂണിറ്റ് അസിസ്റ്റന്‍റ്, യൂണിറ്റ് ചീഫ്, റെസിഡന്‍റ് മെഡിക്കല്‍ ഓഫീസര്‍, സൂപ്രണ്ട് എന്നീ നിലകളില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളാണ് ഈ കൃതി. മാനസികാരോഗ്യരംഗത്ത് പുരോഗമനാത്മകമായ ചലനങ്ങള്‍ നടന്ന കാലഘട്ടത്തേയും ഈ രചനയില്‍ പരാമര്‍ശിക്കുന്നുണ്ട്. മാനസികരോഗികളുടെയും രോഗങ്ങളുടെയും ആശുപത്രികളുടെയും പശ്ചാത്തലത്തില്‍ എഴുത്തുകാരന്‍റെ അനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ മനുഷ്യമനസ്സിന്‍റെ വ്യതിരിക്ത ഭാവങ്ങളും അരക്ഷിതാവസ്ഥയും വെളിപ്പെടുന്നു. സ്റ്റിഗ്മ എന്ന ശാപം, അക്രമാസക്തനായ രോഗിയും ബാലശ്രീദേവി സിസ്റ്ററും, ഒരു ബലാത്സംഗ കൊലപാതകത്തിന്‍റെ കഥ തുടങ്ങിയ ലേഖനങ്ങള്‍ വായനക്കാരന്‍റെ ഉള്ളുപൊള്ളിക്കും.Write a review on this book!. Write Your Review about മാനസികാരോഗ്യകേന്ദ്രം ഒരു സൂപ്രണ്ടിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ Other InformationThis book has been viewed by users 626 times