Book Name in English : Mayalokam
പത്തൊമ്പതാം നൂറ്റാണ്ടിലെ പേരെടുത്ത റഷ്യൻ സാഹിത്യകാരന്മാർ രചിച്ചിട്ടുള്ള കുട്ടിക്കഥകളാണു് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്. കവിശ്രേഷ്ഠനായ അലക്സാണ്ടർ പുഷ്കിൻ, റഷ്യയിലുടനീളം സഞ്ചരിച്ചിട്ടുള്ള ഭാഷാപണ്ഡിതനും നാവികനും, യുദ്ധകാല ഡോക്ടറുമായ വ്ലദീമിർ ദാൽ, തത്വശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ വ്ലദീമിർ ഒദോയെവ് സ്തി, അദ്ധ്യാപക ശിരോമണിയായ കൊൺസ്തന്തിൻ ഉഷീൻസ്തി മുതലായവരുമായി നിങ്ങൾക്കു പരിചയപ്പെടാം. റഷ്യൻ സാഹിത്യകാരന്മാർ മറ്റു ജനതകളുടെ നാടോടിക്കഥകളും കാവ്യങ്ങളും അതീവതാല്പര്യത്തോടെ വീക്ഷിച്ചിരുന്നു. മിഹയില്‍ ലേര്‍മൊന്തൊവ് കോക്കസസ്സിലെ മഹാകാവ്യത്തെ അടിസ്ഥാനമാക്കി ഒരു കുട്ടിക്കഥ രചിച്ചിട്ടുണ്ടു്. ഒരു എൻജിനീയറും സഞ്ചാരസാഹിത്യകാരനുമായ നിക്കൊലയ് ഗാരിൻ ഒരു കൊറിയൻ നാടോടിക്കഥ പറയുന്നു. ലിയോ ടോൾസ്റ്റോയിയുടേയും അലക്സാണ്ടർ കുപ്രീന്റേയും കഥകൾ പൗരസ്ത്യജനതകളുടെ ബുദ്ധികൂർമ്മത വിളിച്ചറിയിക്കുന്നവയാണു്. ഈ കഥകളെല്ലാം വ്യത്യസ്തങ്ങളാണെങ്കിലും സത്യത്തിനും സൽപ്രവൃത്തിക്കും വേണ്ടിയുള്ള വ്യഗ്രതയും അദ്ധ്വാനത്തോടുള്ള ആദരവും ജന്മനാടിനോടുള്ള സ്നേഹവും ഇവയ്ക്കെല്ലാം ഒരു പൊതുസ്വഭാവം നല്കുന്നു.Write a review on this book!. Write Your Review about മായാലോകം - റഷ്യന്‍ എഴുത്തുകാരുടെ കുട്ടിക്കഥകള്‍ Other InformationThis book has been viewed by users 1795 times