Book Name in English : Marthanda Varma - Poorna Edition
’മലയാളനോവല്‍ സാഹിത്യത്തില്‍ കീഴടക്കാനാവാത്ത കൊടുമുടിയായി സി.വി. രാമന്‍പിള്ള ഇന്നും നിലനില്‍ക്കുന്നു.’’-ശ്രീ സുകുമാര്‍ അഴീക്കോടിന്റേതാണ് ഈ വാക്കുകള്‍. തിരുവിതാംകൂറിന്റെ സംഭവബഹുലമായ ഒരു കാലഘട്ടത്തെ അതിന്റെ സാമൂഹ്യവും ആഭ്യന്തരവും മതപരവും ധര്‍മ്മശാസ്ത്രസംബന്ധവുമായ അംശങ്ങളെ മഹത്തായ ഇതിഹാസശൈലിയില്‍ ആവിഷ്‌കരിക്കുകയാണ് സി.വി.തന്റെ നോവലുകളില്‍ ചെയ്തത് എന്ന് എസ്. ഗുപ്തന്‍നായരും അഭിപ്രായപ്പെടുന്നു.
18-ാം നൂറ്റാണ്ടില്‍ അയല്‍നാടുകളെ വെട്ടിപ്പിടിച്ചും ഇടപ്രഭുക്കന്മാരെ അടിച്ചമര്‍ത്തിയും തിരുവിതാംകൂറിനെ വിസ്തൃതവും സുശക്തവുമാക്കിയ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരോടും തമ്പിമാരോടും ഏറ്റുമുട്ടി അധികാരം സ്ഥാപിക്കുന്നതുവരെയുള്ള കഥയാണ് ഈ നോവലിലെ പ്രതിപാദ്യം.
മാര്‍ത്താണ്ഡവര്‍മ്മയിലെ സുഭദ്ര സി.വി.യുടെ പാത്രരചനാ വൈഭവത്തിനു മകുടം ചാര്‍ത്തിയിരിക്കുന്നു. ഭ്രാന്തന്‍ ചാന്നാന്റെ വേഷത്തില്‍ അനന്തപത്മനാഭന്‍ അനേകം ആപത്തുകളില്‍നിന്നും മാര്‍ത്താണ്ഡവര്‍മ്മയെ രക്ഷിക്കുന്നു. മാങ്കോയിക്കല്‍ കുറുപ്പ് , പാറുക്കുട്ടി തുടങ്ങിയ അവിസ്മരണീയ പാത്രങ്ങള്‍ സി.വി.യുടെ രചനാ കൗശലത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്. Write a review on this book!. Write Your Review about മാര്‍ത്താണ്ഡവര്‍മ്മ - പൂര്‍ണ്ണ എഡിഷന്‍ Other InformationThis book has been viewed by users 4226 times