Book Name in English : Mindaachennai
അധിനിവേശചരിതം പല തവണ ആവർത്തിച്ചു സാന്ദ്രമാക്കിയ ഒരുതുള്ളി ആഖ്യാനമാണ് ജയമോഹന്റെ മിണ്ടാച്ചെന്നായ്. ഇതിലെ കാട്ടുപാതകളിൽ വേട്ടയാടപ്പെടുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ചോരപ്പാടുകളുണ്ട്. കീഴടക്കപ്പെടുന്ന സ്ത്രീയുടെ നാഭി പിളരുന്ന നിലവിളികളുണ്ട്. വെടിയേറ്റ മൃഗങ്ങളുടെ അലർച്ചകളുണ്ട്. നിസ്സഹായനായ പുരുഷന്റെ ആധിപൂണ്ട നിശ്ശബ്ദതയുണ്ട്. വിധേയത്വത്തിന്റെ മോചനമില്ലാത്ത ഞരക്കങ്ങളുണ്ട്. അവയ്ക്കെല്ലാം മുകളിൽ, അതിജീവിച്ച്, തലയുയർത്തി നില്ക്കുന്ന പ്രകൃതിയുടെ മസ്തകങ്ങളുണ്ട്. മനുഷ്യനിലെ ഹിംസാവാസനയെയും സ്വാതന്ത്ര്യവാഞ്ഛയെയും കുറിച്ചുള്ള ഒരു ചെറു ഇതിഹാസമാണ് ഈ കൃതി.
-ടി.പി. രാജീവൻ
പ്രശസ്തതമിഴ്-മലയാള എഴുത്തുകാരൻ ജയമോഹന്റെ പുതിയ നോവൽWrite a review on this book!. Write Your Review about മിണ്ടാച്ചെന്നായ് Other InformationThis book has been viewed by users 2287 times