Image of Book മുറിവേറ്റവരുടെ പാതകൾ
  • Thumbnail image of Book മുറിവേറ്റവരുടെ പാതകൾ
  • back image of മുറിവേറ്റവരുടെ പാതകൾ

മുറിവേറ്റവരുടെ പാതകൾ

Publisher :Green Books
ISBN : 9788194682097
Language :Malayalam
Edition : Sep 2020
Page(s) : 164
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Murivettavarute Pathakal

യൂറോപ്പിന്‍റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്‍. നനഞ്ഞ കളിമണ്ണിന്‍റെയും വൈക്കോലിന്‍റെയും ചാണകത്തിന്‍റെയും ഗന്ധം. ഉണക്കപ്പുല്ലുകള്‍ കടിച്ചുപറിക്കുന്ന പശുക്കള്‍. മുന്തിരിപ്പാടങ്ങള്‍. വാത്തിന്‍കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍ എന്നിവയ്ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില്‍ ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. ഒരു യൂറോപ്യന്‍ ജീവിതത്തിന്‍റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്‍. മലയാള സാഹിത്യത്തിലേക്ക് ഈ സഞ്ചാരകൃതിയുടെ സംഭാവന ഒട്ടും ചെറുതല്ല.
Write a review on this book!.
Write Your Review about മുറിവേറ്റവരുടെ പാതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 78 times

Customers who bought this book also purchased