Book Name in English : Mrigaveshaka
കാലത്തെയും ദേശത്തെയും ജാഗ്രത്തായി ആവിഷ്കരിക്കുന്ന പത്ത് കഥകളുടെ ചേര്ത്തുവെപ്പാണ് മൃഗവേഷക . അനുഭവങ്ങളെ കഥാശരീരത്തിലേക്ക് സൗമ്യമായി പരിചരിക്കാനും ആര്ജ്ജവമുള്ള ഭാഷയില് ആഴത്തില് അടയാളപ്പെടുത്തുവാനും എഴുത്തുകാരന് സാധിക്കുന്നു എന്നതിന്റെ അക്ഷരസാക്ഷ്യങ്ങളാണ് ഇതിലെ ഓരോ രചനയും .
സമകാലിക കേരളീയ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകളെ സൂക്ഷ്മമായും ഏകാഗ്രമായും സര്ഗ്ഗാത്മകവിശകലനത്തിന് വിധേയമാക്കുവാനും ശക്തമായ പ്രഹരശേഷിയോടെ വിനിമയം ചെയ്യാനും ഈ കഥകള്ക്ക് കഴിയുന്നു .
ആത്മീയവും ഭൗതികവും രാഷ്ട്രീയവുമായി നിരന്തരം അഭിമുഖീകരിക്കുന്ന മൂല്യച്യുതികളെ തിരിച്ചറിയുവാനും പുതിയ ലോകബോധ്യങ്ങളോടെ സ്വന്തം ആന്തരിക ജീവിതത്തെ അഴിച്ചു പണിയുവാനും പ്രേരിപ്പിക്കുന്ന കഥകള്‍ . Write a review on this book!. Write Your Review about മൃഗവേഷക Other InformationThis book has been viewed by users 2039 times