Book Name in English : Mezhukuthirikalude Rahasyam
ജനപ്രിയ ഡിറ്റക്ടീവ് കഥകൾ എഴുതുന്ന എഴുത്തുകാരനാണ് ജോൺ ലെക്സാൻ. ആ എഴുത്തുകാരൻറ നടുക്കംകൊള്ളിക്കുന്ന കഥകൾക്കായി വലിയൊരു ജനസമൂഹംതന്നെ കാത്തിരിക്കുന്നുണ്ട്. ശ്വാസം പിടിച്ചുകൊണ്ടായിരുന്നു അവർ ആ കഥയിലെ നിഗൂഢതകളുടെ കുരുക്കുകൾ അഴിച്ചിരുന്നത്.
നല്ല മഴയുള്ള ആ രാത്രിയിൽ, ട്രെയിൻ പാളം തെറ്റിയതുകാരണം സ്വന്തം വീടായ ബെസ്റ്റൺ പ്രിയറിയിലേക്ക് ലെക്‌സ്‌മാൻ മഴ നനഞ്ഞാണ് നടന്നു ചെന്നത്. ഭാര്യ ഗ്രേസ് വല്ലായ്മയോടെ ഒരു അതിഥിയുണ്ടെന്ന് അറിയിച്ചു. ഇങ്ങനെയുള്ള ദിവസം അപ്രതീക്ഷിതമായി വന്ന അതിഥി ആരാണെന്ന ആകാംക്ഷയോടെ അയാൾ സ്വീകരണമുറിയിലേക്ക് ചെന്നു. ജോൺ ലെക്സ്‌മാന്റെയും ഗ്രേസിന്റെയും ജീവിതം മാറ്റിമറിച്ചു ആ രാത്രിയിലെ അതിഥി.
ബ്രിട്ടീഷ് ക്രൈം നോവലിസ്റ്റ് എഡ്ഗാർ വാലസിന്റെ ഏറ്റവും പ്രശസ്തമായ Thc Clue of the Twisted Candle എന്ന പ്രശസ്തമായ കൃതിയുടെ ആദ്യ മലയാള പരിഭാഷ.
ജെയിംസ് ഹാഡ്ലി ചേസിന്റെ ത്രില്ലറുകൾ മലയാളത്തിനു സുപരിചിതമാക്കിയ കെ.കെ. ഭാസ്കരൻ പയ്യന്നൂരിന്റെ പരിഭാഷ.Write a review on this book!. Write Your Review about മെഴുകുതിരികളുടെ രഹസ്യം Other InformationThis book has been viewed by users 963 times