Book Name in English : Yogayude Patha
“മനസ്സില്ലാതിരിക്കുന്ന അവസ്ഥയാണ് യോഗ. മനസ്സ് എന്ന പദം അഹന്തകളെ, ആഗ്രഹങ്ങളെ, പ്രതീക്ഷകളെ, ദർശനങ്ങളെ, മതങ്ങളെ, വേദപുസ്തകങ്ങളെ, എല്ലാറ്റിനെയും ഉൾക്കൊള്ളുന്നു. നിങ്ങൾക്ക് ചിന്തിക്കാനാവുന്നതത്രയും മനസ്സാണ്. അറിയപ്പെട്ടതും അറിയാവുന്നതുമെല്ലാം മനസ്സിനകത്താണ്. മനസ്സില്ലാതാകുമ്പോൾ നിങ്ങൾ അജ്ഞാതത്തിലാണ്. അജ്ഞാതത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് യോഗ... യോഗ നിഷ്ഠയാണ്. സ്വയം പരിവർത്തനം ചെയ്യാനുള്ള നിങ്ങളുടെ ശ്രമമാണ്. യോഗ ഒരു ചികിത്സാമുറയല്ല, അതൊരു ചര്യയാണ്. എന്താണിവ തമ്മിലുള്ള വ്യത്യാസം?... നിങ്ങൾക്ക് സുഖമില്ലെങ്കിൽ, നിങ്ങൾ രോഗഗ്രസ്തനാണെങ്കിൽ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിൽ ഒരു ചികിത്സാമുറ ആവശ്യമായി വരുന്നു. നിങ്ങൾ ആരോഗ്യവാനാണെങ്കിൽ കൂടി ഒരു നിഷ്ഠ നിങ്ങൾക്കാവശ്യമാണ്. യഥാർത്ഥത്തിൽ നിങ്ങൾക്ക് ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു ജീവിതചര്യ ആവശ്യമായി വരുന്നുള്ളൂ. അല്ലാതെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കുള്ളതല്ല അത്“.Write a review on this book!. Write Your Review about യോഗയുടെ പാത Other InformationThis book has been viewed by users 2426 times