Book Name in English : Yoga Prakruti Chikitsa
ആരോഗ്യം നഷ്ടപ്പെട്ടതിന്റെ സൂചനകളും ലക്ഷണങ്ങളുമാണ് രോഗം. മനുഷ്യർക്ക് പലപ്രകാരത്തിലുള്ള രോഗങ്ങളുണ്ടെങ്കിലും പ്രകൃതിയുടെ ദൃഷ്ടിയിൽ രോഗമൊന്നേയുള്ളൂ -- ശരീരത്തിന്റെയും മനസ്സിന്റെയും അനാരോഗ്യം. രോഗം വരാതിരിക്കുന്നതിനും വന്നിട്ടുള്ളവർക്ക് പണച്ചെലവും പരാശ്രയവും കൂടാതെ സ്വയം ചികിത്സിച്ച് രോഗം മാറ്റുന്നതിനും സഹായിക്കുന്ന മൗലിക പ്രകൃതി തത്ത്വങ്ങളും നിയമങ്ങളുമാണ് അരനൂറ്റാണ്ടിലേറെക്കാലത്തെ അറിവും അനുഭവങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അന്തർധാര. യോഗശാസ്ത്രത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച പ്രാഥമിക വിവരങ്ങളും ആസ്ത്മ, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ഗ്യാസ്ട്രബിൾ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രകൃതിചികിത്സാവിധികളും ആസന - പ്രാണായാമങ്ങളും അഭ്യാസക്രമങ്ങളുമാണ് ഉള്ളടക്കം.Write a review on this book!. Write Your Review about യോഗ പ്രകൃതി ചികിത്സ Other InformationThis book has been viewed by users 907 times