Book Name in English : Vithumpunna Panapathram
ലോകസിനിമയിലെ ചില വിഖ്യാതക്ലാസ്സിക്കുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചലച്ചിത്രലോകത്തെ വ്യത്യസ്തമായി നോക്കിക്കാണാനുള്ള ശ്രമമാണീ ഗ്രന്ഥം. ചലച്ചിത്രഭാഷയുമായി അടുത്ത് പരിചയമുള്ള ഒരു സിനാമാവിമർശകന്റെ വേറിട്ട വീക്ഷണം. ഒരു കേന്ദ്രപ്രമേയത്തിനുചുറ്റും ഇന്ത്യൻ സിനിമയിലെ ചില രചനകളെ കോർത്തിണക്കി വ്യാഖ്യാനിക്കുന്നു. സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് അസ്വസ്ഥജനകമായ ദശകങ്ങളിൽ ഇന്ത്യൻ രാഷ്ട്രം കടന്നുപോയ സന്ദേഹങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമുള്ള ചലച്ചിത്രപഠനമാണിത്. ഗുരുദത്തിനെക്കുറിച്ചും മീനാകുമാരിയെക്കുറിച്ചും അവതാർ കൗളിനെക്കുറിച്ചുമുള്ള പഠനങ്ങളിലൂടെ ഇന്ത്യൻ ചലച്ചിത്രലോകത്തിലെ ദുരന്തഭാവം പൂണ്ട ഒരു തലമുറയുടെ ചരിത്രം. ചലച്ചിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒഴിച്ചുകൂടാനാകാത്ത കൃതി.Write a review on this book!. Write Your Review about വിതുമ്പുന്ന പാനപാത്രം Other InformationThis book has been viewed by users 1125 times