Book Name in English : Vizhivanya
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. സമകാല ചരിത്രം നോവൽ രചനയ്ക്കുള്ള പശ്ചാത്തലമാകുന്നതിന്റെ ഉദാഹരണമായി ’വിഴിവന്യ’യെ കാണാം. യുദ്ധങ്ങളുടെയും പലായനങ്ങളുടെയും ചുറ്റുപാടിൽ മനുഷ്യർ ഇരകളായി തീരുകയാണ് യുക്രൈൻ യുദ്ധത്തിന്റെ സമകാലിക പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ മെട്രോയിലെ ബങ്കറുകളിൽ ഒളിജീവിതം വിധിക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മേഘയുടെയും ആകാശ്, നൂർ, കീർത്തി തുടങ്ങി ഒപ്പമുള്ളവരുടെയും അതിജീവനത്തിന്റെ കഥയാണ് ആകാംക്ഷയുണർത്തുന്ന ജീവിതമുഹൂർത്തങ്ങളിലൂടെ ജീവിതത്തിന്റെ നിസ്സാരതയെയും യുദ്ധത്തിൻറെ കരാളതയെയും മനുഷ്യനെന്ന നിലനില്പിന്റെ അനിശ്ചിതാവസ്ഥകളെയും കുറിച്ച് വിചാരപ്പെടുന്ന കൃതി. വായനയ്ക്കിടയിൽ ഈ നോവലിന്റെ ഏതോ പ്രദേശത്ത് പെട്ടുപോയതുപോലെയുള്ള അനിശ്ചിതത്വവും ആകാംക്ഷയും വായനക്കാരനിൽ സൃഷ്ടിക്കാൻ ഈ കൃതിക്ക് കഴിയുന്നുണ്ട്. രാജ്യം രാജ്യത്തിനെതിരെയും മനുഷ്യൻ മനുഷ്യനെതിരെയും നടത്തുന്ന നിന്ദ്യമായ ക്രൂരതകൾ ഏതൊരു യുദ്ധ പരിസര നോവലിനെയും പോലെ നമ്മെ അസ്വസ്ഥപ്പെടുത്തിയെന്നു വരും.Write a review on this book!. Write Your Review about വിഴിവന്യ Other InformationThis book has been viewed by users 43 times