Book Name in English : Vargeeyatha
വർഗ്ഗീയത എന്ന ലളിതാഖ്യാനത്തിന് പിന്നിലെ പ്രത്യയശാസ്ത്ര പരിസരത്തെ ഇഴകീറി പരിശോധിക്കുകയാണ് വിഖ്യാത ചരിത്ര കാരനായ ബിപൻ ചന്ദ്ര ഈ പുസ്‌തകത്തിൽ വർഗ്ഗീയത എന്ന പ്രതിഭാസത്തിൻറെ വേരുകൾ തേടുന്ന ആഴമേറിയ അന്വേഷ ണമാണ് ഈ കൃതി വർഗ്ഗീയ ശക്തികളുടെ മർമ്മം പിളർക്കാൻ പര്യാപ്തതമായ ആഖ്യാനശക്തി ഈ കൃതിക്കുള്ളതുകൊണ്ടാണ് 2006 ൽ നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈ പുസ്‌തക ത്തിനുമേൽ തുടർന്ന് വന്ന ബി ജെ പി സർക്കാർ അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയത്.
വർഗ്ഗീയതയെ ഒരു പ്രത്യയശാസ്ത്രം അല്ലെങ്കിൽ വിശ്വാസ സംഹിതയായി കാണുന്നതുകൊണ്ട് ഒരു നേട്ടമുണ്ട്. അപ്പോൾ ഒരു വർഗ്ഗീയതയെ മറ്റൊന്നിൽനിന്നും നമ്മൾ വേർതിരിക്കില്ല. ഒരേ പ്രത്യയശാസ്ത്രത്തിന്റെ വൈവിധ്യങ്ങളായിട്ടാണ് എല്ലാ വർഗ്ഗീയതകളെയും കാണുന്നത്. ഒരൊറ്റ പ്രത്യയശാസ്ത്രത്തിൻ്റെ ഹിന്ദു, മുസ്ലീം, സിര്) അല്ലെങ്കിൽ ക്രിസ്‌ത്യൻ രൂപാന്തരം അല്ലെങ്കിൽ ആവിഷ്‌കാരമാണ് യഥാർത്ഥത്തിൽ വർഗ്ഗീയത. വർഗ്ഗീയതയുടെ ഈ രൂപാന്തരങ്ങളെല്ലാം ഒരേ സമയത്ത് എതിർക്കപ്പെടേണ്ടവയാണ്.Write a review on this book!. Write Your Review about വർഗീയത Other InformationThis book has been viewed by users 61 times