Book Name in English : Sabdikkunna Kalappayum Mattu Pradhaana Kathakalum
“ഞാൻ സി.പി. രാമസ്വാമി അയ്യരുടെ ജയിലിൽ കിടക്കുകയാണ്. എനിക്കു സുപ്രണ്ടിൽകൂടി നീണ്ട ഒരറിയിപ്പു കിട്ടി. കഥകളും നാടകങ്ങളും വഴി ഞാൻ ക്ലാസ്സ് വാറിനു ജനങ്ങളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് തടങ്കലിൽ വച്ചിരിക്കുന്നത്. മാപ്പു ചോദിച്ചാൽ ഗവൺമെന്റ് അതേപ്പറ്റി പരിഗണിക്കുന്നതായിരക്കും. ഇതായിരുന്നു അറിയിപ്പ് അതിനു കുറേ മുമ്പ് ചീഫ് സെക്രട്ടറിയും എനിക്ക് ഒരു അറിയിപ്പ് തന്നിട്ടുണ്ടായിരുന്നു ഞാൻ അന്ന് ഒരദ്ധ്യാപകനായിരുന്നു. ഞാൻ യംഗർ ജനറേഷനെ സോഷ്യലിസത്തിലേക്കു നയിക്കുന്നതിനാൽ പിരിച്ചുവിട്ടു ശിക്ഷിക്കാതിരിക്കാൻ ഇരുപത്തിനാലു മണിക്കൂറിനകം സമാധാനം കൊടുത്തുകൊള്ളണമെന്ന് ശരി കഥയെഴുതിയതുകൊണ്ടാണല്ലോ ഞാൻ സഹിച്ചു കൊള്ളാം. ഇതായിരുന്നു എൻ്റെ സമാധാനം. ഇത്തരം അനുഭവങ്ങൾ എന്നെ ഒരു നിഗമനത്തിലേക്കു കൊണ്ടു ചെന്നു. എൻ്റെ കഥകൾ കൊള്ളുന്നുണ്ട് എന്ന്; ജനങ്ങളുടേതല്ലാത്ത ഗവൺമെന്റും മുതലാളിത്തവും പൗരോഹി തൃവും കൈകോർത്തുപിടിച്ചു നിന്ന്, തകരേണ്ട വ്യവസ്ഥി തിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന്, ദുർബ്ബലങ്ങളായിരിക്കാമെങ്കിലും അതിനെതിരായിട്ടുള്ള അടികളാണ് കഥ കൾവഴി ഞാൻ സാധിച്ചുകൊണ്ടിരിക്കുന്ന തെന്നും എൻ്റെ കഥകളുടെ അനുഭൂതിവിശേഷങ്ങളാണ് ഇത്തരം അനുഭവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും എനിക്കു വിശ്വാസം വന്നു. ഞാനും ഒരു കഥാകാരനാണെന്ന് എനിക്ക് ആത്മവിശ്വാസം നല്‌കിയത് ഇത്തരം അനുഭവങ്ങളാണ്.’’Write a review on this book!. Write Your Review about ശബ്ദിക്കുന്ന കലപ്പയും മറ്റ് പ്രധാന കഥകളും Other InformationThis book has been viewed by users 296 times