Book Name in English : Sachinn Oru Indian Vijayagadha
ക്രിക്കറ്റ് ലോകത്തെ ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതവും കരിയറും അനാവരണം ചെയ്യുന്ന രചന. സച്ചിന്റെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളും കളിക്കളത്തിലെ ഉജ്വല പ്രകടനങ്ങളും ലളിത സുന്ദരമായ ശൈലിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. പ്ലസ് ടു മലയാളം പാഠപുസ്തകത്തിലെ പാഠ്യ ഭാഗമായ ’വാംഖ്‌ഡെയുടെ ഹൃദയത്തുടിപ്പുകള്‍’ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചടികളിലും പ്രതിസന്ധികളിലും പതറാതെ ഉയരങ്ങളിലേക്ക് കുതിക്കാന്‍ സച്ചിനു കഴിഞ്ഞതിനു പിന്നിലെ സ്വഭാവ സവിശേഷങ്ങളും കരിയറിലെ വഴിത്തിരിവുകളുമെല്ലാം വിശദമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നു. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന സ്വന്തമാക്കിയ ഒരോയൊരു കായിക താരമായ സച്ചിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about സച്ചിന്‍ ഒരു ഇന്ത്യന്‍ വിജയഗാഥ Other InformationThis book has been viewed by users 1873 times