Book Name in English : Subhadram - Arangile Omakal
പെൺകുട്ടികൾ എല്ലാത്തിനും മടിച്ചു നിന്നിരുന്ന ഒരു കാലത്ത് പത്താംക്ലാസ് കഴിഞ്ഞ ഒരു പെൺകുട്ടി കഥകളിയാശാന്റെ അടുത്തെത്തി പറഞ്ഞു – ‘എനിക്കും ഒരു വേഷം വേണം.’ അന്ന് അത് തികച്ചും ആശ്ചര്യകരമായിരുന്നു. നരകാസുര വധത്തിലെ ലളിതയുടെ വേഷത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് പല സ്ഥലങ്ങളിലായി അനേകം വേഷങ്ങൾ. കഥകളിയിലെ കുലപതികളോടൊപ്പം നിരവധി അരങ്ങുകൾ. ജീവിതമെന്ന മഹാവേഷത്തോടൊപ്പം ആവേശത്തോടെ നിറഞ്ഞാടിയ വേഷപ്പകർച്ചകളുടെ വികാരനിർഭരമായ അനുഭവങ്ങൾ.
കഥകളിയിലെ ആദ്യ സ്ത്രീ സാന്നിധ്യങ്ങളിലൊന്നായ ചേലനാട്ട് സുഭദ്രയുടെ ശ്രദ്ധേയമായ ആത്മകഥ.Write a review on this book!. Write Your Review about സുഭദ്രം - അരങ്ങിലെ ഓർമ്മകൾ Other InformationThis book has been viewed by users 842 times