Book Name in English : Siberian Kokkukal
എ എസ് മുഹമ്മദ്കുഞ്ഞിയുടെ ചെറിയ കഥകളുടെ സമാഹാരം വള രെ കൗതുകത്തോടുകൂടിയാണ് ഞാൻ വായിച്ചത്. ജീവിതത്തെ വളരെ ലാളി ത്യം നിറഞ്ഞ അനുഭവ പരിസരങ്ങളിലൂടെ ആവിഷ്കരിക്കുന്ന കഥ കളാണ് മിക്കതും. ഈ രചനകളുടെ മുഖമുദ്ര എന്ന് പറയുന്നതു തന്നെ ലാളിത്യമാണ്. നിറഞ്ഞ ലാളിത്യം..
രസകരമായ വായനാനുഭവം ആണ് കാണികൾ എന്ന കഥ എനിക്ക് സമ്മാനിച്ചത്. ഓൺലൈൻ പ്ലാറ്റ് ഫോം എന്ന കഥയായാലും, ഒരു കൊച്ചു വെളുപ്പാൻകാലത്ത് എന്നു പറയുന്ന കഥയായാലും എല്ലാം തന്നെ ജീവിതത്തിന്റെ അസാധാരണമായ അനുഭവങ്ങൾ, അസാധാരണമായ ജീവിതാനുഭവങ്ങൾ സമ്മാനിക്കുന്ന കൊച്ചുകൊച്ചു കഥകളാണ്. ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഭാഷയും ഇതിലെ ആഖ്യാന ഘടനയുടെ സവിശേഷതയുമാണ്.
നല്ല ഭാഷയാണ് മുഹമ്മദ്കുഞ്ഞിയുടേത്. നല്ല ആഖ്യാനവുമാണ്. പുതിയ കാലഘട്ടത്തിൽ ധാരാളമാളുകൾ ചെറിയ കഥകൾ എഴുതുന്നു ണ്ട്. ചെറിയ കഥകളാവുമ്പോൾ പെട്ടെന്ന് തന്നെ വായിച്ചു പോകാം എ ന്നൊരു ഗുണവും കൂടിയുണ്ട്. ഈ കഥകൾ അതിൻ്റെ ലാളിത്യത്തിന്റെ സൗന്ദര്യം കൊണ്ട് തന്നെ വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കും എന്ന് എനിക്ക് ഉറപ്പാണ്. ഈ കഥകൾക്ക് എല്ലാവിധ ആശംസകളും. നേരുകയാണ്.Write a review on this book!. Write Your Review about സൈബീരിയൻ കൊക്കുകൾ Other InformationThis book has been viewed by users 82 times