Book Name in English : Spandikkunna Asthimadam
ഇരുപതു കവിതകളും അമ്പത്തഞ്ചു കാവ്യഖണ്ഡങ്ങളും ഉള്‍ച്ചേര്‍ന്ന ഈ സമാഹാരം ആദ്യം വെളിച്ചം കണ്ടത് നാല്പത്തിനാലു വര്‍ഷം മുന്‍പാണ്. കേസരി ബാലകൃഷ്ണപ്പിള്ളയുടെ സുദീര്‍ഘമായ മുഖവുരയും പൊന്‍കുന്നം വര്‍ക്കിയുടെ അവതാരികയും ഒന്നാംപതിപ്പിനുതന്നെ അലങ്കാരമായി ലഭിച്ചിരുന്നു.
സ്പന്ദിക്കുന്ന അസ്ഥിമാടം, ഹൃദയമുള്ള സര്‍പ്പം, ഒരു കഥ, നക്ഷത്രം, മരിച്ച സ്വപ്നങ്ങള്‍, ശാലിനി എന്നീ കവിതകള്‍ പൊട്ടാത്ത കനകനൂലുകള്‍കൊണ്ട് പരസ്പരം ബന്ധങ്ങളായ ഹൃദയങ്ങളുടെ നീറുന്ന നിശ്വാസങ്ങളാണ്. വഞ്ചന, കൃതഘ്നത, വേര്‍പാട് എന്നിവയുടെ സംഘര്‍ഷത്താല്‍ തീപിടിച്ച മൃദുലപേശികളുടെ സ്പന്ദനങ്ങളാണ് അവ. പശ്ചാത്താപത്തിന്റെ വിലയേറിയ കണ്ണുനീരും ആത്മാവിന്റെ അലങ്കാരരഹിതമായ ഭാഷയും അതില്‍ പ്രകാശിക്കുന്നതായി നിപുണദൃഷ്ടികള്‍ പണ്ടേ കണ്ടെത്തിയിട്ടുണ്ട്. Write a review on this book!. Write Your Review about സ്പന്ദിക്കുന്ന അസ്ഥിമാടം Other InformationThis book has been viewed by users 6518 times