Book Name in English : Spannar
ആറടി ഉയരമുള്ള ഒരു മനുഷ്യൻ.
ഒരു യന്ത്രമനുഷ്യനെപ്പോലെയുള്ള നീക്കങ്ങൾ, ഒരു നീല പാൻ്റാണ് അയാൾ ധരിച്ചിരിക്കുന്നത്.
അയാളുടെ വിരിഞ്ഞ നെഞ്ചും വിളർത്ത മുഖവും കുഴിഞ്ഞ കണ്ണുകളും ഭീതിജനകമായിരുന്നു. പല്ലുകൾ വലിയ വലിപ്പമുള്ളവയാണ്.
“ആ കസേരയിൽ ഇരിക്കുന്ന സ്ത്രീയെ ശ്രദ്ധിക്കൂ”
ഹെൽമെറ്റിനകത്തെ റിസീവർ ശബ്ദിച്ചു.
“അവളുടെ കഴുത്ത് മനോഹരമാണ്. അവിടെ തെളിഞ്ഞു നിൽക്കുന്ന ഞരമ്പുകൾ നോക്കൂ... അവിടെ ചുംബിക്കൂ..“
റിസീവർ വീണ്ടും ശബ്ദിച്ചു.
അയാൾ കസേരയോട് അടുത്തു. തല സാവധാനം കുനിഞ്ഞു. ചുണ്ടുകൾ അകന്നപ്പോൾ നീണ്ട കോമ്പല്ലുകൾ, വായിൽനിന്ന് രക്തത്തിൻ്റെ രൂക്ഷഗന്ധം. ആ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു. കഴുത്തിലെ ഞരമ്പിൽ നിന്ന്
അയാൾ രക്തം വലിച്ചുകുടിച്ചു.
അവളുടെ കഴുത്തിൽ നിന്ന് അയാളുടെ അധരങ്ങൾ അകന്നപ്പോൾ മിസ് ഗ്ലാഡിസിന്റെ ശരീരത്തിൽ ഒരൊറ്റ തുള്ളി രക്തം പോലുമില്ലാതെ മരിച്ചുവീണു.
മനുഷ്യരെ രക്തരക്ഷസ്സുകൾ ആക്കി മാറ്റുന്ന ശാസ്ത്രീയ നീക്കം.
അപസർപ്പക സാഹിത്യരംഗത്ത് മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഈ നോവൽ നിങ്ങൾക്ക് ഇഷ്ടപ്പെടും.Write a review on this book!. Write Your Review about സ്പാനർ Other InformationThis book has been viewed by users 23 times