Book Name in English : Smarthavilapam
സ്മാർത്ത വിചാരത്തിൻറെ ബാക്കിപത്രം എന്ന നിലയിൽ സമീപിക്കാവുന്ന ഒരു പുസ്തകമാണ് ഡോ. രാജൻ ചുങ്കത്ത് തയ്യാറാക്കിയ സ്മാർത്തവിലാപങ്ങൾ എന്ന പഠനാത്മക അഭിമുഖങ്ങൾ.
സ്മാർത്തവിചാരം എന്ന ദുരാചാര പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ ഇപ്പോഴത്തെ തലമുറയുമായി നടത്തുന്ന സംവാദങ്ങളും സംഭാഷണങ്ങളും ഈ വിചാരണയുടെ മറ്റൊരു മുഖത്തെ വെളിവാക്കുന്നു. സ്‌മാർത്താധികാരമുള്ള സ്മാർത്തന്മാരുടെ കഥകളും ഹൃദയ വ്യഥകളുമാണ് രാജൻ ചുങ്കത്ത് ഇവിടെ പകർന്നുതരുന്നത്. ഡോ. എം ജി ശശിഭൂഷന്റെ അവതാരികയും, ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതൽ തെളിമയുള്ളതാക്കുന്നു.
സിനിമയായും, നാടകമായും, പുസ്തകങ്ങളായും ആഘോഷിക്കപെട്ട ഒരു കാലഘട്ടത്തിന്റെ കണ്ണീരിന്റേയും ദുരാചാരത്തിന്റേയും ചരിത്രമാണ് സ്മാർത്തവിചാരം എങ്കിൽ, ആ ചരിത്രം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതിൻറെ നേർക്കാഴ്ചയാണ് സ്മാർത്തവിലാപം.Write a review on this book!. Write Your Review about സ്മാർത്തവിലാപം Other InformationThis book has been viewed by users 1174 times