Book Name in English : Pseudocyesis
ഓരോ കഥയും ഓരോ സവിശേഷനിർമ്മിതികളാണ്, ഓരോരുത്തരുടെയും രചനാവഴികൾ വ്യത്യസ്തവുമായിരിക്കും. വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യ ങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്‌കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത, ഒപ്പം ’ഓർമ്മ’യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു.
--- ആർ. രാജശ്രീ
കൊതിപ്പിക്കുന്ന പേരുകളാണ് മനോജ് കോടിയത്തിന്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോക ങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു.
--- RVM ദിവാകരൻWrite a review on this book!. Write Your Review about സ്യൂഡോസൈസിസ് Other InformationThis book has been viewed by users 25 times