Book Name in English : Hridayasallapam
പ്രാർഥന അവനവന്റെ ഉള്ളിലേക്ക് നോക്കാൻ തുടങ്ങുന്നതിന്റെ പുണ്യമാണ്. ഒരർഥത്തിൽ ഉള്ളോർമയാണത്. പ്രാർഥന എന്ന ഘടകമില്ലെങ്കിൽ മനുഷ്യന്റെ ജീവിതം എത്ര ഊഷരമായി ഭവിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. ദൈവം മനുഷ്യന്റെ മനസ്സിൽനിന്നൂറി വരുന്ന സർവസ്പർശിയായ കവിതയാണ്. ചാവറയച്ചന്റെ എഴുത്ത് ഈ രീതിയിൽ ഈശ്വരഭരിതമാണ്. മതദർശനം സർഗശേഷിയായി കലാശിക്കുമെന്നതിൽ ചാവറയച്ചനെപ്പോലെ മികച്ച ഉദാഹരണങ്ങൾ നാം അനുധാവനം ചെയ്യേണ്ടതുണ്ട്. മതബദ്ധമായ ജീവിതത്തിലൂടെയും എഴുത്തിലൂടെയും ചാവറയച്ചൻ സാക്ഷാത്ക്കരിച്ചത് ഒരു വിശാല വിഹായസ്സിനെയാണെന്ന് അജയ് പി. മങ്ങാട്ട് സമർഥിക്കുന്നു. കേവല ആഖ്യാനത്തിനപ്പുറം ഗാഢമായ ഒരനുഭവപാഠമാക്കിത്തീർക്കുകയാണ് ഇവിടെ.
ആഷാമേനോൻ, അവതാരികയിൽനിന്ന്
ചാവറയച്ചന്റെ ആധ്യാത്മികകൃതിയായ ധ്യാനസല്ലാപത്തിലെ മിസ്റ്റിക്കൽ അന്തർധാര അന്വേഷിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ഹൃദയ സല്ലാപം Other InformationThis book has been viewed by users 810 times